തിരുവനന്തപുരത്ത് തെരുവുനായയുടെ ആക്രമണം ; നാലുവയസ്സുകാരി അടക്കം മൂന്നുപേർക്ക് കടിയേറ്റു

തിരുവനന്തപുരത്ത് തെരുവുനായയുടെ ആക്രമണം ; നാലുവയസ്സുകാരി അടക്കം മൂന്നുപേർക്ക് കടിയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം മം​ഗലപുരത്ത് തെരുവുനായയുടെ ആക്രമണം. നാലുവയസ്സുകാരി അടക്കം മൂന്നുപേർക്ക് കടിയേറ്റു. മം​ഗലപുരം പാട്ടത്തിൻകരയിൽ തിങ്കളാഴ്ച രാവിലെ ഒൻപതുമണിയോടെയായിരുന്നു സംഭവം.

വീട്ടുമുറ്റത്ത് പല്ലുതേച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരി ദക്ഷിണയെയാണ് ആദ്യം തെരുവുനായ ആക്രമിച്ചത്. കുട്ടിക്ക് മുഖത്തും തലയിലും കെെയിലും കടിയേറ്റു. ഇതുകണ്ട് തടയാൻ ചെന്ന മുത്തച്ഛൻ ബാബു പിളളയ്ക്കും കടിയേറ്റു. അവിടെ നിന്നും ഓടിയ നായ അടത്തുളള കാവ് ക്ഷേത്രത്തിന് സമീപം വെച്ച് രാജേഷ് എന്നയാളെയും കടിച്ചു.

കല്ലൂർ പാലം ഭാ​ഗത്തേക്ക് ഓടിയ തെരുവുനായ മറ്റുപലരെയും കടിച്ചതായും പരാതിയുണ്ട്. നാലുവയസ്സുകാരി ദക്ഷിണ, ബാബു പിള്ള, രാജേഷ് എന്നിവരെ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network