ബംഗളുരു; തിരഞ്ഞെടുപ്പ് പ്രക്രിയയുടെ അട്ടിമറിയിലൂടെ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങൾക്ക് പ്രഹരമേറ്റതായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പു ഫലം ബിജെപിക്ക് അനുകൂലമാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടുകൊള്ള നടത്തുന്നതായി ആരോപിച്ച് കോൺഗ്രസ് ബെംഗളൂരുവിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയുടെ അടിസ്ഥാനമൂല്യം ഒരാൾക്ക് ഒരു വോട്ടെന്നതാണ്. അത് അട്ടിമറിക്കപ്പെട്ടു. വോട്ട് കൊള്ളയിലൂടെയാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയായതെന്നും വോട്ടർ പട്ടികയുടെ പൂർണരൂപം തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിടണമെന്നും രാഹുൽ ആവശ്യപ്പെട്ടു. വോട്ട് കൊള്ളയ്ക്ക് മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രക്രിയ ഉദാഹരണമാണെന്ന് രാഹുൽ പറഞ്ഞു. മഹാരാഷ്ട്രയിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേട്ടമുണ്ടാക്കിയെങ്കിലും 4 മാസം കഴിഞ്ഞ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടം ബിജെപിക്ക് ആയിരുന്നു. ഒരു കോടി പുതിയ വോട്ടർമാർ മഹാരാഷ്ട്രയിൽ വോട്ടു ചെയ്തു.
പുതിയ വോട്ടർമാർ വന്ന സ്ഥലങ്ങളിലെല്ലാം ബിജെപി വിജയിച്ചു. പുതിയ ആളുകളുടെ വോട്ടെല്ലാം ബിജെപിക്കാണ് പോയത്. പരിശോധനയിൽ, കോൺഗ്രസിന്റെ പരമ്പരാഗത വോട്ടു കുറഞ്ഞില്ലെന്നു കണ്ടെത്തി. ലോക്സഭയിൽ ലഭിച്ച വോട്ട് നിയമസഭയിലും കോൺഗ്രസിനു ലഭിച്ചു. അപ്പോഴാണ് വോട്ടുകൊള്ള നടന്നതായി സംശയം തോന്നിയതെന്നും രാഹുൽ പറഞ്ഞു
കർണാടകയിൽ കൂടുതൽ ലോക്സഭാ സീറ്റിൽ വിജയിക്കേണ്ടതായിരുന്നെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. കർണാടകയിൽ കോൺഗ്രസ് തോറ്റതാണോ തോൽപിച്ചതാണോയെന്ന് രാഹുൽ ചോദിച്ചു. ബെംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിലെ കണക്കുകൾ ഉദാഹരണമാക്കിയാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. എട്ട് നിയമസഭാ മണ്ഡലങ്ങളുള്ള ഇവിടെ ഏഴിടത്തും കോൺഗ്രസിന് 82,000 വോട്ടുകളാണ് ഭൂരിപക്ഷം ലഭിച്ചത്.
മഹാദേവപുര മണ്ഡലത്തിൽ മാത്രം 1.14ലക്ഷത്തിന്റെ ഭൂരിപക്ഷം ബിജെപിക്ക് ലഭിച്ചു. തുടർന്നാണ് ഓപ്പറേഷൻ മഹാദേവപുര എന്ന പേരിൽ കോൺഗ്രസ് അന്വേഷണം ആരംഭിച്ചത്. മഹാദേവപുര മണ്ഡലത്തിൽ മാത്രം 1,00,250 വോട്ടുകൾ വ്യാജമാണെന്ന് കണ്ടെത്തിയതായി കോൺഗ്രസ് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.