മയക്കുമരുന്ന് കേസ് പ്രതിയുടെ 43 ലക്ഷത്തിന്റെ സ്വർണമാല ധരിച്ചു പത്ര സമ്മേളനത്തിനെത്തി പോലീസ് ഉദ്യോഗസ്ഥൻ

യു എസ് എ : മയക്കുമരുന്ന് കടത്ത് പ്രതികൾ ധരിച്ചിരുന്ന 43.6 ലക്ഷം രൂപ (50,000 ഡോളർ) വിലമതിക്കുന്ന സ്വർണമാല ധരിച്ച് പത്രസമ്മേളനത്തിനെത്തി പൊലീസ് ഉദ്യോഗസ്ഥൻ. യുഎസ്സിൽ നിന്നുള്ള ഈ പൊലീസ് ഉദ്യോ​ഗസ്ഥന്റെ ചിത്രം പിന്നീട് സോഷ്യൽ മീഡിയിൽ വൈറലായി മാറി.

പോൾക്ക് കൗണ്ടി ഷെരീഫ് ഗ്രേഡി ജഡാണ് പ്രതി ധരിച്ചിരുന്ന സ്വർണമാല കഴുത്തിലിട്ട് വാർത്താസമ്മേളനത്തിന് എത്തിയത്. പ്രതികളെ പിടികൂടിയ ഓപ്പറേഷനെ കുറിച്ച് വിവരിക്കുമ്പോൾ പലരുടേയും ശ്രദ്ധ പൊലീസ് ഉദ്യോ​ഗസ്ഥന്റെ കഴുത്തിലെ മാലയിലായിരുന്നു. പിന്നീട് സോഷ്യൽ‌ മീഡിയയിലും ചിത്രം വ്യാപകമായ ശ്രദ്ധ പിടിച്ചുപറ്റി.

'താനും ഇപ്പോൾ അവരുടെ സ്റ്റൈലായി' എന്നും പറഞ്ഞുകൊണ്ടാണ് പൊലീസ് ഉദ്യോ​ഗസ്ഥൻ ഈ മാല ധരിച്ചിരിക്കുന്നത്. 'ഞാനും ഇപ്പോൾ അവരുടെ സ്റ്റൈലായി. ഞങ്ങൾക്ക് അവരുടെ പണം കിട്ടി. അവരുടെ തോക്കുകൾ കിട്ടി. ഞങ്ങൾക്ക് അവരുടെ മയക്കുമരുന്നും കിട്ടി. അതിനെക്കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത്' എന്നാണ് പൊലീസ് ഉദ്യോ​ഗസ്ഥൻ ഈ ലുക്കിൽ എത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !