ഗുരുവായൂരപ്പൻറെ മുൻപിൽ കല്യാണ മഹാമഹം...!

ഗുരുവായൂർ ; ചിങ്ങ മാസത്തിൽ ഗുരുവായൂർ‌ ക്ഷേത്രത്തിൽ ഇതുവരെ ബുക്ക് ചെയ്തത് 1531 വിവാഹങ്ങൾ‌.

ഓഗസ്റ്റ് 17 മുതൽ സെപ്റ്റംബർ 15 വരെ ഗുരുവായൂർ ക്ഷേത്രത്തിലെ 5 മണ്ഡപങ്ങളിലായി നടക്കുന്ന വിവാഹങ്ങളുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് അധികൃതരുടെ കണക്കുക്കൂട്ടൽ. ചിങ്ങം ഒന്നായ നാളെ 160 വിവാഹങ്ങളാണുള്ളത്. ഒന്നാം ഓണ ദിനമായ സെപ്റ്റംബർ നാലിന് 87 വിവാഹങ്ങളുണ്ട്. തിരുവോണ ദിവസം 5 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്. 

190 വിവാഹങ്ങൾ ബുക്ക് ചെയ്തിരിക്കുന്ന ഓഗസ്റ്റ് 31നാണ് ഏറ്റവും കൂടുതൽ വിവാഹങ്ങൾ.മിഥുനം, കർക്കിടകം മാസങ്ങൾ കഴിയുന്നതോടെയാണ് ഗുരുവായൂരിൽ വിവാഹ സീസൺ ആരംഭിക്കുന്നത്. ക്ഷേത്രത്തിലെ ഇല്ലംനിറ, തൃപുത്തിരി, ഉത്രാടക്കാഴ്ച, തിരുവോണ സദ്യ, അഷ്ടമി രോഹിണി ആഘോഷങ്ങൾ ഈ മാസം ആണ് നടക്കുന്നത്. 

ഗുരുവായൂർ നഗരത്തിലെ 150ലേറെ ലോഡ്ജുകളിലും ഒരു മുറി പോലും ചിങ്ങ മാസത്തിൽ ഒഴിവുണ്ടായിരിക്കില്ല.ഈ ദിവസങ്ങളിൽ ദർശനത്തിനായി മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരും. വേഗത്തിൽ ദർശനത്തിനായുള്ള ആയിരം രൂപയുടെ നെയ്യ് വിളക്ക് വാങ്ങാനും തിരക്കുണ്ടാകും.

പാർക്കിങ് കേന്ദ്രങ്ങളും ശുചിമുറികളും ധാരാളം ഉണ്ടെങ്കിലും ഇതൊന്നും മതിയാവാതെ വരുന്ന നിലയിലേക്കാകും ഇനിയുള്ള ദിവസങ്ങൾ. ചോറൂണുകൾ, വാഹനപൂജ വഴിപാട് എന്നിവയുടെ എണ്ണവും ചിങ്ങമാസത്തിൽ കൂടുതലായിരിക്കും.ക്ഷേത്രത്തിൽ പുലർച്ചെ മുതൽ പ്രഭാതഭക്ഷണവും പ്രസാദ ഊട്ടും ഉണ്ടായിരിക്കും. രാത്രി ഭക്ഷണവും ഉണ്ടാകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !