ചെര്‍പ്പുളശ്ശേരിയിൽ മറുനാടന്‍ തൊഴിലാളിയെ പാടത്ത് ഷോക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

പാലക്കാട്: ചെര്‍പ്പുളശ്ശേരി കാറല്‍മണ്ണയില്‍ മറുനാടന്‍ തൊഴിലാളിയെ പാടത്ത് ഷോക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി.


പശ്ചിമബംഗാള്‍ സ്വദേശി രഞ്ജിത് പ്രമാണിക്(53) ആണ് മരിച്ചത്. പന്നിക്കെണിയില്‍നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്നാണ് സൂചന.പാടത്ത് വാഴക്കൃഷിക്ക് ചുറ്റും കമ്പിവേലി കെട്ടിയിട്ടുണ്ട്.

വൈദ്യുതിലൈനില്‍നിന്ന് വയര്‍ കൊളുത്തി കമ്പിവലിയിലേക്ക് വൈദ്യുതി കടത്തിവിട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ കമ്പിവേലിയില്‍നിന്നാണ് രഞ്ജിത്തിന് ഷോക്കേറ്റതെന്നാണ് കരുതുന്നത്.

സംഭവത്തില്‍ ചെര്‍പ്പുളശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലം ഉടമയെയും പാടം പാട്ടത്തിനെടുത്ത ആളെയും കമ്പിവേലിയിലേക്ക് വൈദ്യുതിലൈന്‍ ഘടിപ്പിച്ച ആളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയര്‍ലണ്ട് മലയാളി രഞ്ജുവിന്റെ മരണത്തെ വംശീയമായി ബന്ധിപ്പിക്കാൻ .. ആര്‍ക്കാണ് തിരക്ക് | Renju

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !