കഞ്ചാവ് വിൽപന ചോദ്യംചെയ്ത 2 സഹോദരങ്ങളെ ഗുണ്ടാ സംഘം കൊന്ന് കുഴിച്ചുമുടി

ചെന്നൈ : തൂത്തുക്കുടിയിൽ കഞ്ചാവ് വിൽപന ചോദ്യംചെയ്ത 2 സഹോദരങ്ങളെ ഗുണ്ടാ സംഘം കൊന്ന് കുഴിച്ചുമുടി. പണ്ടുകരൈ സ്വദേശി മാരിപാണ്ടി, സഹോദരനും ഭിന്നശേഷിക്കാരനുമായ അരുൾരാജ് എന്നിവരാണ് കൊല്ലപ്പെട്ടത്.

വീടിനു സമീപം കഞ്ചാവും ലഹരി വസ്തുക്കളും വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട സഹോദരങ്ങൾ കച്ചവടക്കാരെ ചോദ്യം ചെയ്യുകയും വിവരം പൊലീസിൽ അറിയിക്കുമെന്ന് താക്കീതു ചെയ്യുകയുമായിരുന്നു. ഇതിൽ കുപിതരായ സംഘം കഴിഞ്ഞമാസം 27ന് ഇരുവരെയും തട്ടിക്കൊണ്ടു പോയെന്ന് ബന്ധുക്കൾ പറഞ്ഞു.

ഇരുവരെയും കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതിപ്പെട്ടു. പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ വനപ്രദേശത്ത് കുഴിച്ചിട്ട നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ 3 പേർ പിടിയിലായതായും മറ്റു 2 പേർക്കായി അന്വേഷണം ശക്തമാക്കിയെന്നും പൊലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !