ചെന്നൈ: ചെന്നൈയിലെ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് 39 വയസ്സുള്ള കാർഡിയാക് സർജൻ കുഴഞ്ഞുവീണ് മരിച്ചു.
സവീത മെഡിക്കൽ കോളേജിലെ കൺസൾട്ടന്റ് കാർഡിയാക് സർജനായ ഡോ. ഗ്രാഡ്ലിൻ റോയ് ആണ് രോഗികളെ പതിവ് പരിശോധനക്കിടെ ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചത്.
സഹപ്രവർത്തകർ അദ്ദേഹത്തെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് അധികൃതർ പറഞ്ഞു. സിപിആർ, സ്റ്റെന്റിംഗോടുകൂടിയ അടിയന്തര ആൻജിയോപ്ലാസ്റ്റി, ഇൻട്രാ-അയോർട്ടിക് ബലൂൺ പമ്പ്, ഇസിഎംഒ എന്നിവ നൽകിയെങ്കിലും ഡോക്ടറുടെ ജീവൻ രക്ഷിക്കാനായില്ല.
ഇടതുവശത്തെ പ്രധാന ധമനിയുടെ 100% തടസ്സം മൂലമുണ്ടായ കടുത്ത ഹൃദയസ്തംഭനമാണ് മരണകാരണം. ഇത്തരം മരണങ്ങൾക്ക് ഒരു പ്രധാന കാരണം ദീർഘനേരം ജോലി ചെയ്യുന്നതാണെന്ന് വിദഗ്ദ്ധർ പറയുന്നു.
അനാരോഗ്യകരമായ ജീവിതശൈലി, ക്രമരഹിതമായ ഭക്ഷണം, വ്യായാമക്കുറവ് തുടങ്ങിയ കാരണങ്ങളാലും തളർച്ച, വിഷാദം, ഉത്കണ്ഠ എന്നിവയുൾപ്പെടെയുള്ള തൊഴിലിന്റെ മാനസിക സമ്മർദ്ദവും പലപ്പോഴും ഹൃദയസ്തംഭനത്തിന് കാരണമാകുന്നു. ഡോക്ടർ റോയിക്ക് ഭാര്യയും ഒരു ചെറിയ മകനുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.