അയർലണ്ടിൽ കോട്ടയം സ്വദേശിയും പ്രവാസി മലയാളിയുമായ 9 വയസുകാരനു നേരെ ആക്രമണം,ഗുരുതര പരിക്കേന്ന് റിപ്പോർട്ടുകൾ..!

കോർക്ക് : അയർലൻഡിൽ ഇന്ത്യൻ വംശജനായ 9 വയസ്സുകാരന് നേരെ ആക്രമണം. 

കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ 15 വയസ്സുകാരനായ ടീനേജർ കല്ലെറിഞ്ഞ് പരിക്കേൽപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവം നടന്നത് അയർലൻഡിലെ കോർക്ക് കൗണ്ടിയിൽ  ഇന്നലെ വൈകുന്നേരമാണ്. ചങ്ങനാശ്ശേരി സ്വദേശിയായ വിൽസൺ ജോസഫിന്റെ മകനാണ് ആക്രമിക്കപ്പെട്ടത്. മകൻ മറ്റു കുട്ടികളോടൊപ്പം കളിക്കുകയായിരുന്നെന്നും, യാതൊരു പ്രകോപനവുമില്ലാതെ 15 വയസ്സുകാരൻ കല്ലെറിയാൻ തുടങ്ങിയെന്നും വിൽസൺ ജോസഫ് പറഞ്ഞു. തലയ്ക്ക് ആഴത്തിൽ മുറിവേറ്റ കുട്ടിയെ രക്തം വാർന്ന നിലയിൽ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ആക്രമണം നടത്തിയ ടീനേജരെ  ഗാർഡെ (അയർലൻഡ് പോലീസ്) തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രദേശത്ത്  സ്ഥിരം പ്രശ്നങ്ങളുണ്ടാക്കുന്ന ആളാണ് ഈ ടീനേജർ എന്നും പറയപ്പെടുന്നു. സ്ഥലത്തെത്തിയ ഗാർഡെ സംഘം കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !