കോട്ടയം: ഓണമെത്തുന്നതിനു മുന്‍പു തന്നെ പച്ചക്കറിവില കുതിച്ചു തുടങ്ങി. കാരറ്റ്, തക്കാളി, ബീന്‍സ്, വള്ളിപ്പയര്‍, കോവയ്ക്ക തുടങ്ങി പല ഇനങ്ങളുടെയും വില ഉയര്‍ന്നു. ഈ രീതിയില്‍ പോയാല്‍ ഓണസദ്യ ഒരുക്കാന്‍ ഇത്തവണ കൂടുതല്‍ പണം മുടക്കേണ്ടിവരുമെന്ന സൂചനയാണ് വിപണി നല്‍കുന്നത്.
കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനം കുറഞ്ഞതാണ് പച്ചക്കറി വില ഉയരാനിടയാക്കിയത്. പല വില ഒരു സ്ഥലത്തുതന്നെ പല കടകളിലും വ്യത്യസ്ത നിരക്കുകളിലാണ് പച്ചക്കറി വില്‍പ്പന നടക്കുന്നത്. തമിഴ്നാട്ടിലും കര്‍ണാടകയിലും കനത്ത മഴ മൂലമുണ്ടായ വിളനാശമാണ് വിലക്കയറ്റത്തിനു കാരണമായി വില്‍പ്പനക്കാര്‍ പറയുന്നത്. സംസ്ഥാനത്ത് പച്ചക്കറി ഉത്പാദനം നടക്കുന്നുണ്ടെങ്കിലും അയല്‍ സംസ്ഥാനങ്ങളെയാണ് പ്രധാനമായി ആശ്രയിക്കുന്നത്. ആശങ്കയില്‍ ജനങ്ങള്‍ ഓണം വിവാഹസീസണ് എന്നിവ എത്തുന്നതിനു മുന്‍പേ വിപണിയില്‍ വില ഉയര്‍ന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.ഈ നില തുടര്‍ന്നാല്‍ ഓണമെത്തുന്പോള് അടുക്കള ബജറ്റ് പൂര്‍ണമായും താളം തെറ്റുമെന്ന് വീട്ടമ്മമാര്‍ പറയുന്നു. അതേസമയം, വിലക്കയറ്റത്തില്‍ റിക്കാര്‍ഡിട്ട വെളിച്ചെണ്ണയുടെയും തേങ്ങയുടെയും വില അല്പം കുറഞ്ഞത് ആശ്വാസമായിട്ടുണ്ട്. ഇതിനിടെ ഓണത്തിന് കുറഞ്ഞ വിലയ്ക്ക് പച്ചക്കറി ലഭ്യമാക്കാനുള്ള നടപടികള്‍ കൃഷിവകുപ്പും ഹോര്‍ട്ടികോര്‍പ്പും വിഎഫ്സികെയും ആരംഭിച്ചിട്ടുണ്ട്. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ പച്ചക്കറി ഉത്പാദനം നടന്നു വരുന്നുണ്ട്.
വില ഇങ്ങനെഒരു കിലോ കാരറ്റ് 80 രൂപ വരെയാണ് ചില്ലറ വില. ബീന്‍സിന് 60-80 രൂപയും. തക്കാളി – 60, കോവയ്ക്ക – 60-70, വള്ളിപ്പയര്‍ -70, സവാള -30, ഇഞ്ചി – 120, ചുവന്നുള്ളി – 60, വെളുത്തുള്ളി – 160, പാവയ്ക്ക – 60, ചേന- 70, വെള്ളരി- 50- 60, വെണ്ടയ്ക്ക- 60, കിഴങ്ങ് -30 എന്നിങ്ങനെയാണ് ചില്ലറ വില്‍പ്പന. അതേസമയം മുരിങ്ങക്കായ, പച്ചമുളക് തുടങ്ങി ചില ഇനങ്ങളുടെ വില കുറഞ്ഞിട്ടുണ്ട്. മുരിങ്ങക്കായ കിലോയ്ക്ക് 40 രൂപയാണ് വില.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.