ധർമസ്ഥലയിൽ ശുചീകരണത്തൊഴിലാളി ചൂണ്ടിക്കാണിച്ച സ്ഥലത്തുനിന്ന് കിട്ടിയ ശരീര ഭാഗങ്ങൾ പല്ലും താടിയെല്ലും തുടയെല്ലുമാണെന്ന് നിഗമനം

ധർമസ്ഥല : ക്ഷേത്രം മുൻ ശുചീകരണത്തൊഴിലാളി മൃതദേഹങ്ങൾ കുഴിച്ചിട്ടെന്നു ചൂണ്ടിക്കാണിച്ച സ്ഥലത്തുനിന്ന് കഴിഞ്ഞ ദിവസം കിട്ടിയ ശരീര ഭാഗങ്ങളിൽ അഞ്ചെണ്ണം പല്ലും ഒന്ന് താടിയെല്ലും രണ്ടെണ്ണം തുടയെല്ലുമാണെന്ന് നിഗമനം. ഇവ വിശദ പരിശോധനയ്ക്ക് ബെംഗളൂരുവിലെ ഫൊറൻസിക് ലാബിലേക്ക് അയയ്ക്കും.

ശുചീകരണത്തൊഴിലാളി മൃതദേഹങ്ങൾ കുഴിച്ചിട്ടെന്നു ചൂണ്ടിക്കാണിച്ച സ്ഥലങ്ങളിലെ പരിശോധനയുടെ മൂന്നാം ദിവസം തലയോട്ടിയടക്കം മനുഷ്യ അസ്ഥികൂടത്തിന്റെ 15 ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. ഇവ പുരുഷന്റേതാണെന്നാണ് ഫൊറൻസിക് വിദഗ്ധരുടെ പ്രാഥമിക വിലയിരുത്തൽ. ശരീരാവശിഷ്ടങ്ങൾ ഒരാളുടേതു തന്നെയാണോ, പുരുഷന്റേതോ സ്ത്രീയുടേതോ എന്നൊക്കെ വിശദ പരിശോധനയ്ക്കു ശേഷമേ പറയാനാകൂ എന്നാണ് പ്രത്യേക അന്വേഷണ സംഘം പറയുന്നത്.

മംഗളൂരു – ധർമസ്ഥല പാതയിൽ നേത്രാവതി പാലത്തിൽനിന്ന് 50 മീറ്റർ മാത്രം മാറിയുള്ള സ്ഥലത്തുനിന്നാണ് ഇന്നലെ ഉച്ചയോടെ ശരീരാവശിഷ്ടങ്ങൾ കിട്ടിയത്. തൊഴിലാളി ചൂണ്ടിക്കാണിച്ചതിൽ ആറാമത്തെ സ്ഥലമാണിത്. ആദ്യ 2 ദിവസത്തെ തിരച്ചിലിലും ഒന്നും കണ്ടെത്തിയില്ല. അവശിഷ്ടങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കാനായി മാറ്റി. കുഴിയിലെ മണ്ണും ശേഖരിച്ചിട്ടുണ്ട്.

പെൺ‌കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ കുഴിച്ചിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലാണ് ശുചീകരണത്തൊഴിലാളി നടത്തിയതെങ്കിലും പുരുഷന്മാരുടെ മൃതദേഹവും കുഴിച്ചിട്ടതായി പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നൽകിയിരുന്നു. തൊഴിലാളി ചൂണ്ടിക്കാട്ടിയ 13 സ്ഥലങ്ങളിൽ ഏഴു മുതലുള്ള സ്ഥലങ്ങളിൽ കുഴിയെടുക്കുന്നത് ഇന്നു പുനരാരംഭിക്കും.

ബലാത്സംഗത്തിന് ഇരയായ പെൺകുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങൾ പുറംലോകമറിയാതെ കത്തിക്കാനും കുഴിച്ചുമൂടാനും താൻ നിർബന്ധിതനായിട്ടുണ്ടെന്നായിരുന്നു മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ. 1998 നും 2014 നും ഇടയിൽ ധർമസ്ഥലയിലും സമീപ പ്രദേശങ്ങളിലും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സ്കൂൾ വിദ്യാർഥിനികൾ ഉൾപ്പെടെ നിരവധി സ്ത്രീകളുടെ മൃതദേഹങ്ങളാണ് താൻ കത്തിച്ചതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. 


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !