സിംഹ ഗർജ്ജനമായി ഖർഗെ പാർലമെന്റിൽ,സഭ നിയന്ത്രിക്കുന്നത് ചെയർ ആണോ അമിത്ഷായാണൊ എന്ന് മല്ലികാർജുൻ ഖർഗെ

ന്യൂ‍ഡൽഹി; പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും ഉച്ചയ്ക്ക് 2 മണിവരെ നിർത്തിവച്ചു. ലോക്സഭയിൽ ചോദ്യോത്തര വേളയിലേക്ക് കടന്ന ഘട്ടത്തിലാണ് പ്രതിപക്ഷം പ്രതിഷേധമുയർത്തിയത്.


പിന്നാലെ സഭയിൽ ചർച്ചകൾ അനുവദിക്കാത്തതിലൂടെ പ്രതിപക്ഷം പാർലമെന്റിന്റെ മൂല്യം കുറയ്ക്കുകയാണെന്ന് സ്പീക്കർ ഓം ബിർള പറഞ്ഞു. പിന്നാലെ വീണ്ടും ബഹളം ഉയർന്നു. നടപടികൾ തടസ്സപ്പെട്ടതോടെ ഉച്ചക്ക് 2 മണിവരെ സഭ നിർത്തിവച്ചു.സഭയ്ക്കുള്ളിൽ സിഐഎസ്എഫ് സേനയെ വിന്യസിക്കുന്നു എന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ ആരോപിച്ചു. രാജ്യസഭ നിയന്ത്രിക്കുന്നത് ചെയർ ആണോ, അതോ അമിത് ഷാ ആണോ എന്ന് ഖർഗെ ചോദിച്ചു. 

ഇതോടെ ഭരണ – പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്ക്പോരായി. പാർലമെന്റ് നടപടികൾ തടസ്സപ്പെടുത്തുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് ജെ.പി.നഡ്ഡ പ്രതിപക്ഷത്തിനെതിരെ തിരിച്ചടിച്ചു .മാർഷൽമാരെ മാത്രമേ സഭയ്ക്കുള്ളിൽ പ്രവേശിപ്പിച്ചിരുന്നുള്ളൂവെന്നും ഖർഗെ സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നും കേന്ദ്രമന്ത്രി കിരൺ റിജിജുവും പറഞ്ഞു. ബഹളത്തെ തുടർന്ന് രാജ്യസഭ ഇന്ന് ഉച്ചക്ക് 2 മണി വരെ പിരിഞ്ഞു.അതേസമയം ഇന്ന് രാവിലെ എൻഡിഎ പാർലമെന്ററി പാർട്ടി യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്നു. 

ഓപ്പറേഷൻ സിന്ദൂർ, ഓപ്പറേഷൻ മഹാദേവ് എന്നിവയിൽ വിജയം കുറിച്ച മോദിക്ക് വൻവരവേൽപ്പാണ് പാർലമെന്ററി പാർട്ടി യോഗത്തിൽ അംഗങ്ങൾ ലഭിച്ചത്. അതിനിടെ കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ 2022ലെ ദേശീയ ഉത്തേജക വിരുദ്ധ നിയമത്തിലെ ഭേദഗതികൾ ഇന്ന് സഭയിൽ അവതരിപ്പിച്ചേക്കും. 2025 ലെ ദേശീയ കായിക ഭരണ ബില്ലും ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കുമെന്നാണ് സൂചന.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !