കോഴിക്കോട്: കേരളത്തിൽനിന്ന് ഗൾഫ് മേഖലകളിലേക്കുളള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി വിമാനക്കമ്പനികൾ. മദ്ധ്യവേനൽ അവധിക്ക് ശേഷം സെപ്തംബർ ആദ്യവാരം സ്കൂളുകൾ തുറക്കുന്നതോടെ, അവധിക്ക് നാട്ടിലെത്തിയവർ സെപ്തംബർ പകുതിയോടെ തിരിച്ചെത്തുമെന്നത് മുന്നിൽക്കണ്ടാണ് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയത്.
ഈമാസം ഗൾഫ് സെക്ടറിലേക്കുള്ള യാത്രയ്ക്ക് ടിക്കറ്റിന് മൂന്നിരട്ടിയോളം തുക നൽകണം. ആഗസ്റ്റ് അവസാനമാണ് ഏറ്റവും കൂടിയ നിരക്ക്. പുറപ്പെടുന്ന സമയം നോൺ സ്റ്റോപ്പ് സർവീസ് എന്നിവ അനുസരിച്ച് തുക ഉയരും. കേരളത്തിൽനിന്ന് നാലംഗ കുടുബത്തിന് ദുബായിൽ എത്താൻ ഒന്നര ലക്ഷത്തിലധികം രൂപ വേണ്ട സ്ഥിതിയാണ് ഇപ്പോളുള്ളത്. വിവിധ മേഖലകളിലേക്ക് 6000 രൂപ മുതൽ 16000 രൂപവരെ ടിക്കറ്റ് നിരക്ക് ഉണ്ടായിരുന്നിടത്താണ് ടിക്കറ്റ് നിരക്ക് ഈവിധത്തിൽ കൂടിയത്.ഓഗസ്റ്റ് 15 മുതൽ 25 വരെ കേരളത്തിൽനിന്നുള്ള ടിക്കറ്റ് നിരക്ക് കരിപ്പൂർ - ദുബായ് - 35000 - 48000 നെടുമ്പാശ്ശേരി - ദുബായ് - 39000 - 48000 തിരുവനന്തപുരം - ദുബായ് - 41000 - 58000 കണ്ണൂർ - ദുബായ് 32000 -38000 കരിപ്പൂർ - മസ്കറ്റ് - 21000 - 25000 നെടുമ്പാശ്ശേരി - മസ്കറ്റ് - 23000-28000 തിരുവനന്തപുരം - മസ്കറ്റ് - 23000-28000 കണ്ണൂർ - മസ്കറ്റ്- 20000 -25000 കരിപ്പൂർ - ജിദ്ദ - 48000 - 60000 നെടുമ്പാശ്ശേരി - ജിദ്ദ - 33000-45000 തിരുവനന്തപുരം - ജിദ്ദ - 40000-60000 കണ്ണൂർ - ജിദ്ദ - 40000-60000 കരിപ്പൂർ - റിയാദ് - 38000 - 50000 നെടുമ്പാശ്ശേരി - റിയാദ് - 40000-50000 തിരുവനന്തപുരം - റിയാദ് - 38000-46000 കണ്ണൂർ - റിയാദ് - 40000-45000 കരിപ്പൂർ - ബഹറിൻ - 21000 - 38000 നെടുമ്പാശ്ശേരി - ബഹറിൻ - 25000-33000 തിരുവനന്തപുരം - ബഹറിൻ - 30000-38000 കണ്ണൂർ - ബഹറിൻ - 25000-33000 കരിപ്പൂർ - കുവൈറ്റ് - 30000 - 39000 നെടുമ്പാശ്ശേരി - കുവൈറ്റ് - 35000-43000 തിരുവനന്തപുരം - കുവൈറ്റ് - 40000-48000 കണ്ണൂർ - കുവൈറ്റ് - 35000-45000
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.