നടുറോഡിൽ സ്ത്രീക്ക് മർദ്ദനം,മദ്യലഹരിയിൽ ചവിട്ടി വീഴ്ത്തുകയായിരുന്നെന്ന് പ്രദേശവാസികൾ

കോഴിക്കോട് ;നടുറോഡില്‍ സ്ത്രീയെ ചവിട്ടിവീഴ്ത്തിയ ആൾക്കെതിരെ പൊലീസ് കേസെടുത്തു.

തിരുവമ്പാടി ബവ്റിജസ് ഔട്ട്‌ലെറ്റിന് സമീപം ശനിയാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. തിരുവമ്പാടി സ്വദേശി ശിഹാബുദീനാണ് അക്രമം നടത്തിയത്. 

മദ്യലഹരിയിലായിരുന്നു ഇയാളെന്നാണ് വിവരം. നടന്നുപോവുകയായിരുന്ന രണ്ടു സ്ത്രീകളില്‍ ഒരാളുമായി ഇയാൾ വാക്കുതർക്കത്തിൽ ഏർപ്പെടുന്നത് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.തർക്കങ്ങൾക്കു പിന്നാലെ സ്ത്രീ ചെരുപ്പൂരി യുവാവിനെ അടിക്കാനോങ്ങുന്നതും തുടർന്ന് ഇയാൾ ഓടിയെത്തി സ്ത്രീയെ ചവിട്ടിവീഴ്ത്തുന്നതും ദൃശ്യങ്ങളിലുണ്ട്.

വീണശേഷം എഴുന്നേറ്റ സ്ത്രീയോട് വീണ്ടും ഇയാൾ മടങ്ങിയെത്തി തർക്കത്തിൽ എർപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. പണപ്പിരിവുമായി ബന്ധപ്പെട്ട തർക്കമാണ് ഇവർക്കിടയിൽ ഉണ്ടായതെന്നാണ് വിവരം. മദ്യപിച്ചു പൊതുസ്ഥലത്ത് ശല്യം ഉണ്ടാക്കിയതിനാണ് തിരുവമ്പാടി പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്. സ്ത്രീകൾ പരാതി നൽകിയിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !