പൈക : ലയൺസ് ക്ലബ്ബ്സ് ഇന്റർനാഷണൽ,ലയൺസ് ക്ലബ് ഓഫ് സെൻട്രൽ പൈകയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും,പുതിയ മെമ്പർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങും ആഗസ്റ്റ് മൂന്ന് ഞായറാഴ്ച വൈകുന്നേരം 7 പി എമ്മിന് പൈക നരിതൂക്കിൽ ആർക്കേഡിൽ വെച്ച് നടത്തപ്പെടുന്നതായി പ്രസിഡന്റ് ലയൺ.സാജൻ തൊടുകയിൽ പാലാ മീഡിയ അക്കാദമിയിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.
അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളായി മാത്തച്ചൻ നരിതൂക്കിലിനെ പ്രസിഡന്റ് ആയും,സെക്രട്ടറി ജോസുകുട്ടി ഞാവള്ളികുന്നേൽ,കോഡിനേറ്ററായി ജിജോ,എന്നിവരെയും തെരഞ്ഞെടുത്തതായി സാജൻ തൊടുകയിൽ അറിയിച്ചു,പ്രസ്തുത ചടങ്ങിൽ പൂഞ്ഞാർ എംഎൽഎ സെബാസ്ത്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്യും.സത്യവാചകം ചൊല്ലിക്കൊടുത്ത് സ്ഥാനാരോഹണ ചടങ്ങ് നടത്തുന്നത് ലയൺസ്.എം ജെ എഫ് മാർട്ടിൻ ഫ്രാസൻസിസ് കൂടാതെ മറ്റ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും നടത്തപെടുന്നതാണെന്ന് സാജൻ അറിയിച്ചു.
കഴിഞ്ഞ ഭരണ സമിതി കാലയളവിൽ വിശപ്പ് രഹിത പൈക എന്ന പദ്ധതിയിലൂടെ നിരവധിപേർക്ക് സഹായമെത്തിക്കാൻ കഴിഞ്ഞതായും,കൂടാതെ നിരവധി വിദ്യാഭ്യാസ സാമ്പത്തിക സഹായങ്ങൾ ചെയ്യാനും സാധിച്ചതായും ലയൺസ് ക്ലബ് ഭാരവാഹികൾ അറിയിച്ചു.കൂടാതെ ആഗസ്റ്റ് മൂന്നിന് പൈക ലയൺസ് ക്ലബ് ആരംഭിക്കുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘടനവും ഉണ്ടയിരിക്കുമെന്നും ആദ്യഘട്ടത്തിൽ ആദ്യമായി പൈകയിൽ കഴിഞ്ഞ ഏതാനും നാളുകൾക്ക് മുൻപ് മരണപ്പെട്ട രഞ്ജിത് മുതിരക്കാലയിൽ എന്ന യുവാവിന്റെ കുടുംബാംഗങ്ങൾക്ക് പൈക ലയൺസ് ക്ളബിന്റെ ഭാഗത്തുനുള്ള സഹായം ആദ്യ പടിയായി നൽകുമെന്നും സാജൻ അറിയിച്ചു.
മൺ മറഞ്ഞ ഡോക്ടർ ജോർജ് മാത്യു സാറിനെ അനുസ്മരിക്കുന്നതിനോടൊപ്പം ആരോഗ്യ,വിദ്യാഭ്യാസ,പാർപ്പിട മേഖലയിൽ ശ്രദ്ധ്യയൂന്നി സാമൂഹ്യ നന്മ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളായിരിക്കും നടക്കാൻ പോകുന്നതെന്നും എല്ലാ മെമ്പർമാരുടെയും സഹായ സഹകരണങ്ങൾ തീർച്ചയായും ഉണ്ടാകുമെന്നും നിയുക്ത പ്രസിഡന്റ് മാത്തച്ചൻ നരിതൂക്കിൽ അറിയിച്ചു..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.