തിരുവനന്തപുരം : പെൻഷൻ പരിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് KSRTC പെൻഷനേഴ്‌സ് ഓർഗനൈസേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ്ണ നടത്തി. ധർണ്ണ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ . പി.എ.മുഹമ്മദ് അഷ്റഫ് ഉത്ഘാടനം ചെയ്തു.
സാഫല്യം കോംപ്ലക്സിന് മുന്നിൽ നിന്നും ആരംഭിച്ച പ്രകടനം സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ്ണയായി അവസാനിപ്പിച്ചു. കഴിഞ്ഞ 7 വർഷമായി KSRTC പെൻഷൻകാർക്ക് ഓണത്തിന് ഉത്സവ ബത്ത നൽകുന്നില്ല. 14 വർഷമായി പെൻഷൻ പരിഷ്ക്കരിക്കുന്നില്ല.
2011 ലാണ് ഏറ്റവും ഒടുവിൽ പെൻഷൻ പരിഷ്ക്കരിച്ചത്.1350 രൂപ മാത്രം പെൻഷനുളള നിരവധി പേർ KSRTC യിലുണ്ട്. വെള്ള റേഷൻകാർഡായതിനാൽ ഇവർക്ക് റേഷൻ ആനുകൂല്യങ്ങൾ പോലും ലഭിക്കുന്നില്ല. 2021 മുതൽ പെൻഷൻ പറ്റിയവർക്ക് ക്ഷാമബത്തയോ മിനിമം പെൻഷനോയില്ല. 2023 മുതൽ പെൻഷൻ പറ്റിയവർക്ക് പി.എഫ് തുകപോലും നൽകുന്നില്ല.
മകളുടെ വിവാഹാവശ്യത്തിന് അപേക്ഷ നൽകിയവർക്ക് പോലും ഒരു രൂപ നൽകുന്നില്ല. കഴിഞ്ഞവർഷം 38 ദിവസം സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്തു. ഉടൻ പരിഹരിയ്ക്കാമെന്ന സർക്കാർ ഉറപ്പിൻമേലാണ് സമരം പിൻവലിച്ചത്. നാളിത് വരെ ഈ വൃദ്ധസമൂഹത്തിൻ്റെ ആവശ്യം പരിഗണിയ്ക്കാത്തതിനാലാണ് വീണ്ടും ഇവർ സമരരംഗത്തിറങ്ങിയത്. കേരളത്തിലെ വിവിധങ്ങളായ വിഭാഗങ്ങൾക്ക്




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.