മൈക്രോസോഫ്റ്റിന്റെ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം..!

ഡൽഹി;മൈക്രോസോഫ്റ്റിന്റെ വിവിധ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി രാജ്യത്തെ നോഡല്‍ സൈബര്‍ സുരക്ഷാ ഏജന്‍സിയായ ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സേര്‍ട്ട്-ഇന്‍). 

വിന്‍ഡോസ്, ഒമൈക്രോസോഫ്റ്റ് ഓഫീസ്, ഡൈനാമിക്‌സ്, ബ്രൗസര്‍, ഡിവൈസ്, ഡെവലപ്പര്‍ ടൂള്‍സ്, എസ്‌ക്യുഎല്‍ സെര്‍വര്‍, സിസ്റ്റം സെന്റര്‍, എഷ്വര്‍ ഉള്‍പ്പടെയുള്ള മൈക്രോസോഫ്റ്റിന്റെ ഉത്പന്നങ്ങളില്‍ അതീവ ഗുരുതര വിഭാഗത്തില്‍ പെടുന്ന സുരക്ഷാപ്രശ്‌നമുണ്ടെന്നാണ് ഏജന്‍സി അറിയിച്ചിരിക്കുന്നത്.

ഐടി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സേര്‍ട്ട്-ഇന്‍ ഓഗസ്റ്റ് 18-നാണ് അറിയിപ്പ് പുറത്തിറക്കിയത്. ഉപകരണങ്ങളുടെ നിയന്ത്രണം കൈവശപ്പെടുത്താനും വിവരങ്ങള്‍ ചോര്‍ത്തുക സേവനങ്ങള്‍ തകരാറിലാക്കുകയോ തടസപ്പെടുത്തുകയോ ചെയ്യാനാവുന്ന സൈബറാക്രമണങ്ങള്‍ ഉള്‍പ്പടെയുള്ളവ നടത്താന്‍ ഒരു ഹാക്കര്‍ക്ക് സാധിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങളാണ് കണ്ടെത്തിയത്.

ഒന്നിലധികം ഉത്പന്നങ്ങളെ ഈ പ്രശ്‌നങ്ങള്‍ ബാധിക്കുന്നതിനാല്‍ വ്യക്തികളേയും സംഘടനകളേയും ഒരുപോലെ ഈ പ്രശ്‌നം ബാധിക്കും. മുകളില്‍ പറഞ്ഞ ഉത്പന്നങ്ങളില്‍ ഏതെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഏറ്റവും പുതിയ സുരക്ഷാ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യാനാണ് കമ്പനി നല്‍കുന്ന നിര്‍ദേശം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !