ബീഹാർ : ബീഹാറിൽ 124 വയസ്സുള്ള സ്ത്രീ വോട്ടർ പട്ടികയിൽ ഉൾപ്പെട്ട സംഭവത്തിൽ ക്ലറിക്കൽ പിഴവെന്ന് ജില്ല കളക്ടർ. ദാരൗന്ധ നിയമസഭാ മണ്ഡലത്തിലെ വോട്ടറായ 34 കാരി, മിന്റ ദേവിക്കാണ് 124 വയസ്സ് രേഖപ്പെടുത്തിയത്.
കൃത്യമായ വിവരങ്ങളാണ് താൻ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിരുന്നതെന്ന് മിന്റ ദേവി പറഞ്ഞു. തെറ്റ് തിരുത്താൻ താൻ അപേക്ഷ നൽകില്ലെന്നും, അധികൃതർ സ്വയം തിരുത്തണം എന്നും മിന്റ ദേവി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ ഒരു മുത്തശ്ശിയാക്കിയെന്ന് മിന്റ ദേവി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
മിന്റ ദേവിയുടെ ചിത്രമുള്ള ടീ ഷർട്ട് ധരിച്ചു പ്രതിപക്ഷം പാർലമെന്റിൽ പ്രതിഷേധിച്ചിരുന്നു. തന്റ സമ്മതം ഇല്ലാതെ പ്രതിപക്ഷം തന്റെ ഫോട്ടോ ഉപയോഗിച്ചുവെന്നും മിന്റ പ്രതികരിച്ചു. ദരുണ്ട നിയമസഭാ മണ്ഡലത്തിലെ വോട്ടറാണ് മിന്റ.
ഈ പിഴവു വാർത്തകളിൽ വരുന്നതിനു മുൻപ് തന്നെ വോട്ടറെ ബന്ധപ്പെട്ടു പരിഹാര നടപടികൾ സ്വീകരിച്ചുവെന്നു സിവാൻ ജില്ലാ കലക്ടർ പ്രസ്താവനയിൽ അറിയിച്ചു.പിഴവു തിരുത്താൻ അപേക്ഷ ലഭിച്ചു. വോട്ടർപട്ടിക പുതുക്കുന്നതിന്റെ ഭാഗമായി ഈ ആക്ഷേപം പരിഹരിക്കുമെന്നും കളക്ടർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.