തിരുവനന്തപുരം; ബിജെപി വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാറിന് എതിരെ പീഡന പരാതി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനാണ് പാലക്കാട് സ്വദേശിനി പരാതി നല്‍കിയത്.
സി.കൃഷ്ണകുമാറിന്റെ അടുത്ത ബന്ധു കൂടിയായ യുവതി ഇന്നലെയാണ് രാജീവ് ചന്ദ്രശേഖറിനു പരാതി ഇ മെയിലില്‍ അയച്ചത്. അതേസമയം, കുടുംബത്തിലെ സ്വത്തു തര്‍ക്കത്തിന്റെ ഭാഗമാണു പരാതി എന്നാണ് സി.കൃഷ്ണകുമാറിന്റെ പ്രതികരണം.വര്‍ഷങ്ങള്‍ക്കു മുന്‍പ് കൃഷ്ണകുമാര്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. പരാതി ലഭിച്ചുവെന്നും നടപടി സ്വീകരിക്കുമെന്നും രാജീവ് ചന്ദ്രശേഖറിന്റെ ഓഫിസ് പരാതിക്കാരിയെ അറിയിച്ചിട്ടുണ്ട്.ബിജെപി ഭാരവാഹിത്വത്തില്‍ തുടരാന്‍ കൃഷ്ണകുമാറിന് യാതൊരു അര്‍ഹതയുമില്ലെന്ന് പരാതിയില്‍ പറയുന്നു. ഏറെ നാളുകളായി മനസ്സില്‍ പേറുന്ന ദുഃഖം താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് കത്തെഴുതുന്നതെന്നും കൃഷ്ണകുമാറിന് എതിരെ നടപടി സ്വീകരിക്കണമെന്നും യുവതി ചൂണ്ടിക്കാട്ടുന്നു. പിതാവിന്റെ ചികിത്സാര്‍ഥം രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ ആണെന്നും തിരിച്ചെത്തിക്കഴിഞ്ഞു തുടര്‍നടപടി സ്വീകരിക്കുമെന്നുമാണ് ഓഫിസ് മറുപടി നല്‍കിയിരിക്കുന്നത്.
പരാതിയില്‍ പറയുന്നത്: 'കുറച്ചു നാളുകള്‍ക്കു മുന്‍പ് കൃഷ്ണകുമാര്‍ ലൈംഗികമായി പീഡിപ്പിച്ചു. സംഭവം വല്ലാത്ത ഞെട്ടലാണുണ്ടാക്കിയത്. ബിജെപിയിലെ മുതിര്‍ന്ന നേതാക്കളോടു പരാതിപ്പെട്ടു. എളമക്കരയില്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ പോയി ഗോപാലന്‍കുട്ടി മാസ്റ്ററെ നേരിട്ടു കണ്ടു പരാതി അറിയിച്ചു. വി.മുരളീധരന്, എം.ടി.രമേശ്, അന്നത്തെ സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി സുഭാഷ് എന്നിവരെയും കണ്ടിരുന്നു.കൃഷ്ണകുമാറിനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും നീതി ലഭിക്കുമെന്നും അവര്‍ ഉറപ്പു നല്കി. എന്നാല്‍ എന്റെ പരാതി അവഗണിച്ച് ഒറ്റപ്പെടുത്തുന്ന ദൗര്‍ഭാഗ്യകരമായ നടപടിയാണ് ഉണ്ടായത്. ഇപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പ്രതിഷേധത്തിന്റെ മുന്നില്‍ കൃഷ്ണകുമാര്‍ ഉണ്ട്. അതിന് ഒരു തരത്തിലുള്ള ധാര്‍മികതയും അദ്ദേഹത്തിനില്ല. പാര്‍ട്ടി പദവി ദുരുപയോഗപ്പെടുത്തി അഴിമതി നടത്തുകയും മറ്റുള്ളവരെ പീഡിപ്പിക്കുകയുമാണ് കൃഷ്ണകുമാര്‍ ചെയ്യുന്നത്. ഇത് പാര്‍ട്ടിയുടെ പ്രതിഛായ തകര്‍ക്കുന്ന നടപടിയാണ്.
എന്റെ പരാതി ഗൗരവത്തിലെടുത്ത് നീതി ഉറപ്പാക്കണം. സ്ത്രീകളുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കാനും പാര്‍ട്ടിയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാനും കൃഷ്ണകുമാറിനെ ബിജെപിയില്‍നിന്ന് പുറത്താക്കണമെന്ന് അഭ്യര്‍ഥിക്കുന്നു’.ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാവ് ഗോപാലന്‍കുട്ടി മാസ്റ്റര്‍ക്ക് പരാതിയെക്കുറിച്ച് എല്ലാം അറിയാമെന്നും അദ്ദേഹത്തിന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞാണ് യുവതി എല്ലാം പറഞ്ഞതെന്നും കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ പറഞ്ഞു. 'നടപടി എടുക്കുമെന്ന് യുവതിയോടു വാക്കു പറഞ്ഞതാണ്. എന്നാല്‍ അതു പാലിച്ചില്ല. എളമക്കരയിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ എത്തിയാണ് യുവതി പരാതി അറിയിച്ചത്.സ്ത്രീകളുടെ അവകാശത്തിനായി പൊരുതുന്ന ശോഭാ സുരേന്ദ്രനുമായും യുവതി ഇക്കാര്യങ്ങള്‍ സംസാരിച്ചിരുന്നു. കൃഷ്ണകുമാറിനെ സംരക്ഷിക്കാന്‍ വേണ്ടി അവര്‍ നുണ പറയുമോ എന്ന് എനിക്കറിയില്ല. സുരേഷ് ഗോപിക്കും ഇക്കാര്യങ്ങള്‍ എല്ലാം അറിയാം. അവര്‍ മൂന്നു പേരും പ്രതികരിക്കട്ടെ. ഇക്കാര്യങ്ങള്‍ ഇനി മറച്ചുവയ്ക്കാന്‍ കഴിയില്ല.
കുടുംബത്തിന് അകത്തുണ്ടായ പീഡനമാണെങ്കില്‍ അതിന് ഗൗരവമില്ലെന്നാണോ പറയുന്നത്? ലൈംഗികപീഡന പരാതി കോടതിയുടെ മുന്നില്‍ വന്നിട്ടില്ല. ബിജെപിയില്‍ ഉണ്ടായിരുന്ന സമയത്ത് എനിക്കും സംസ്ഥാന നേതൃത്വത്തിനും ആര്‍എസ്എസ് നേതൃത്വത്തിനും കൃത്യമായ ബോധ്യമുള്ള കാര്യമാണിത്.' - സന്ദീപ് പറഞ്ഞു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.