എടപ്പാൾ : ഓഗസ്റ്റ് 1 വേൾഡ് സ്‌കാർഫ് ഡേ യുടെ ഭാഗമായി അതളൂർ യുവ ഗ്രന്ഥാലയം ആൻഡ് വായനശാലയിൽ സംഘടിപ്പിച്ച ചടങ്ങിൽ റിട്ടയേർഡ് സബ് ഇൻസ്പെക്ടർ വാസുണ്ണി എം വി യെ സ്‌കാർഫ് അണിയിച്ചു മോഡേൺ ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ.
കുട്ടികളുമായി സംവദിക്കുന്ന സമയത്ത് സ്‌കാർഫ് ഡേയുടെ പ്രാധാന്യം പറഞ്ഞു കൊടുക്കുകയും വെറുമൊരു യൂണിഫോമിറ്റി മാത്രമായി സ്കൗട്ട് ആൻഡ് ഗൈഡ്സിനെ കാണരുതെന്നും സമൂഹത്തിന് ഉതകുന്ന തരത്തിലുള്ള നല്ല പ്രവർത്തനങ്ങൾ കാഴ്ചവെച്ച് അടുത്ത തലമുറയ്ക്ക് തന്നെ പ്രചോദനമാകണമെന്നും അങ്ങനെ നമ്മുടെ നാടിന് നന്മയുടെ പ്രകാശം പരത്തണമെന്നും അദ്ദേഹം കുട്ടികളോട് അഭിപ്രായപ്പെട്ടു.
കൂടാതെ പല നല്ല പ്രവർത്തനങ്ങളും കാഴ്ചവയ്ക്കുന്നതിന് അവരെ പ്രാപ്തരാക്കുന്ന സ്കൂൾ പ്രിൻസിപ്പലിനെയും മാനേജ്മെന്റിനെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ഒരു നാടിന്റെ സംസ്കാരത്തെ തന്നെ ഉയർത്തി കാണിക്കുന്ന വായനശാലയിൽ വച്ച് തന്നെ സ്‌കാർഫ് അണിയിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം നൽകിയെന്ന് കുട്ടികളും അഭിപ്രായപ്പെട്ടു. കമ്മിറ്റി അംഗങ്ങൾ കുട്ടികൾക്ക് മധുരം നൽകിയാണ് സ്വീകരിച്ചത്.
മോഡേൺ സ്കൂൾ അധ്യാപിക ഇന്ദു കെ.യു സ്വാഗതവും ജയ ടീച്ചർ അധ്യക്ഷതയും വഹിച്ച ചടങ്ങിൽ അധ്യാപിക സജിത വായനശാല സെക്രട്ടറി മോഹൻദാസ്, പ്രസിഡന്റ് അഭിലാഷ്, ജോ സെക്രട്ടറി റീന, എക്സിക്യൂട്ടീവ് മെമ്പർമാരായ പത്മിനി, ജയലളിത, രവിചന്ദ്രൻ, കരീം, ഉമ്മർ മാഷ്, നൗഫൽ, സമീർ, സുനിൽ,മുഹമ്മദ്, രാഹുൽ എന്നിവർ ആശംസകൾ അർപ്പിക്കുകയും മോഡേൺ സ്കൂൾ അധ്യാപിക വിജി നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.