വാർത്ത റിപ്പോർട്ട് ചെയ്തതിന് പ്രാദേശിക മാധ്യമപ്രവർത്തകന് സി.പി.ഐഎം നേതാവിന്റെ മർദ്ദനം

കിളിമാനൂർ : കിളിമാനൂരിലെ പ്രദേശിക മാധ്യമ പ്രവർത്തകൻ മണിക്കുട്ടനെയാണ് സി.പി.ഐ എം കിളിമാനൂർ ഏരിയാ കമ്മിറ്റി അംഗം ആർ.കെ ബൈജു മർദ്ദിച്ചത്. എസ്.എഫ്.ഐ - എ.ഐ.എസ്.എഫ് സംഘർഷം റിപ്പോർട്ട് ചെയ്തതിന്റെ പേരിലാണ് മർദ്ദനം.

സ്കൂൾ തെരഞ്ഞെടുപ്പിനെ ചൊല്ലി ഉണ്ടായ തർക്കത്തിൽ SFI - AISF പ്രവർത്തകർ തമ്മിൽ ഇന്നലെ കിളിമാനൂർ പഴയകുന്നുമ്മൽ പഞ്ചായത്ത് ബസ്റ്റാൻഡിൽ വച്ച് സംഘർഷം നടന്നിരുന്നു. ഇതിന് പിന്നാലെ ഇരു കൂട്ടരും പരാതി നൽകാൻ കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ എത്തി. ഇതറിഞ്ഞ് വിവരം അന്വേഷിക്കാൻ എത്തിയ മണിക്കുട്ടനെയാണ് സിപിഐഎം നേതാവ് മർദിച്ചത്.


 മൊബൈൽ ഫോൺ ബലമായി പിടിച്ചുവാങ്ങാനും ശ്രമിച്ചു. വാർത്ത നൽകരുതെന്നും തുടർന്നും ഇവിടെ നിന്നാൽ തല്ലി ഓടിക്കുമെന്നും ഭീഷണിപ്പെടുത്തി. മണിക്കുട്ടൻ പരാതി നൽകിയതിനെ തുടർന്ന് പോലീസ് കേസെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !