സി.സി.ടി.വി നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

പാലാ: സി.സി.ടി.വി നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവിനു ദാരുണാന്ത്യം.

പാലാ മുരിക്കുംപുഴ ചുരക്കാട്ട് നന്ദകുമാറിന്റെ മകൻ സി.എൻ. അർജുൻ (34) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് തോട്ടയ്ക്കാട് മാടത്താനി ഭാഗത്തെ ജലനിധിയുടെ ഗോഡൗണിൽ സി.സി.ടി.വി ക്യാമറ സ്‌ഥാപിക്കുന്ന ജോലിക്കിടെ അർജുന് വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. 

ഉടൻ തന്നെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. പാലായിലെ സി.കെ ഓട്ടോമേഷൻ എന്ന സ്ഥാപന ഉടമയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടിലെത്തിക്കും. സംസ്കാരം 4 ന്. അമ്മ: രമ, ഭാര്യ: അശ്വതി (പൈക ജ്യോതി പബ്ലിക് സ്കൂൾ അധ്യാപിക). മകൾ: അരുന്ധതി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !