ശ്രീനഗർ: ജമ്മു-കാശ്‌മീരിലെ കിഷ്‌ത്വാർ ജില്ലയിലുണ്ടായ കനത്ത മേഘവിസ്‌ഫോടനത്തിൽ പത്തുപേർ മരിച്ചതായി റിപ്പോർട്ട്.
മച്ചൈൽ മാതാ യാത്ര നടക്കുന്ന വഴിയിലായുള്ള ചൊസോതി ഗ്രാമത്തിലാണ് മേഘവിസ്‌ഫോടനമുണ്ടായത്. പ്രദേശത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചു. മേഘവിസ്‌ഫോടനത്തെത്തുടർന്ന് മച്ചൈൽ മാതാ യാത്ര റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.
പാദറിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. അപകടവുമായി ബന്ധപ്പെട്ട് കിഷ്‌ത്വാർ കളക്‌ടർ പങ്കജ് കുമാർ ശർമയുമായി സംസാരിച്ചതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. ചോസോതി മേഖലയിൽ കാര്യമായ ആൾനാശത്തിന് കാരണമായേക്കാവുന്ന കനത്ത മേഘവിസ്‌ഫോടനമാണുണ്ടായത്.
ഭരണകൂടം രക്ഷാപ്രവർത്തനം തുടങ്ങിയിട്ടുണ്ട്. സാദ്ധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, പ്രാദേശിക ഭരണകൂടം, പൊലീസ്, സൈന്യം, എൻഡിആർഎഫ്, എസ്‌ഡിആർഎഉഫ് എന്നിവരോട് രക്ഷാപ്രവർത്തനം വ്യാപിപ്പിക്കാനും നിർദേശം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.