ന്യൂഡൽഹി : ഇന്ത്യൻ സൈന്യത്തെക്കുറിച്ചു നടത്തിയ പരാമർശത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച സുപ്രീം കോടതി നടപടിക്ക് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ രംഗത്തെത്തി കോൺഗ്രസ്. 2020ലെ ഗാൽവാൻ സംഭവത്തിനുശേഷം എല്ലാ ദേശസ്‌നേഹികളായ ഇന്ത്യക്കാരും ചൈനയെക്കുറിച്ച് ഉത്തരം തേടിയിട്ടുണ്ടെന്നും എന്നാൽ നുണ പറഞ്ഞും ന്യായീകരിച്ചുമാണു കഴിഞ്ഞ 5 വർഷമായി മോദി സർക്കാർ മുന്നോട്ടു പോകുന്നതെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.
ഇന്ത്യയുടെ 2,000 ചതുരശ്ര കിലോമീറ്റർ പ്രദേശം ചൈനക്കാർ കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാമെന്നും നിങ്ങൾ അവിടെ ഉണ്ടായിരുന്നോ എന്നുമാണ് സുപ്രീം കോടതി രാഹുൽ ഗാന്ധിയോട് ചോദിച്ചത്. ആരോപണം തെളിയിക്കുന്ന വിശ്വസനീയമായ എന്തെങ്കിലും തെളിവുകൾ ഉണ്ടോയെന്നും സുപ്രീം കോടതി ചോദിച്ചിരുന്നു. എന്നാൽ ‘നിഷേധിക്കുക, ശ്രദ്ധ തിരിക്കുക, നുണ പറയുക, ന്യായീകരിക്കുക’ എന്ന നയത്തിലൂടെയാണു മോദി സർക്കാർ സത്യം മറച്ചുവച്ചതെന്നായിരുന്നു ജയറാം രമേശ് തുറന്നടിച്ചത്.2020 ജൂൺ 19ന്, ഗാൽവാനിൽ രാജ്യത്തിനുവേണ്ടി നമ്മുടെ സൈനികർ വീരമൃത്യു വരിച്ചതിന് നാല് ദിവസത്തിന് ശേഷം, ‘നാ കോയി ഹമാരി സീമ മേം ഘുസ് ആയ ഹേ, ന ഹീ കോയി ഘുസാ ഹുവാ ഹേ’ (ആരും നമ്മുടെ അതിർത്തി കടന്ന് എത്തിയിട്ടില്ല, ആരും അതിർത്തി കടന്ന് എത്തുകയുമില്ല) എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. മോദി എന്തിനാണ് ചൈനയ്ക്ക് ക്ലീൻ ചിറ്റ് നൽകിയത്? 2024 ഒക്ടോബർ 21ലെ ‘സൈനികരെ പിൻവലിക്കൽ’ കരാർ പ്രകാരം പഴയ അവസ്ഥയിലേക്ക് തിരികെ രാജ്യത്തെ അത് കൊണ്ടുപോകുന്നുണ്ടോ? ഡെപ്സാങ്ങിലെ 900 ചതുരശ്ര കിലോമീറ്റർ ഉൾപ്പെടെ കിഴക്കൻ ലഡാക്കിലെ 1,000 ചതുരശ്ര കിലോമീറ്റർ പ്രദേശം ചൈനീസ് നിയന്ത്രണത്തിലായതായി 2020ൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ലേ? കിഴക്കൻ ലഡാക്കിലെ 65 പട്രോളിംഗ് പോയിന്റുകളിൽ 26 എണ്ണത്തിലേക്കും ഇന്ത്യക്ക് പ്രവേശനം നഷ്ടപ്പെട്ടുവെന്ന് ലേ എസ്പി റിപ്പോർട്ട് സമർപ്പിച്ചില്ലേ? 1962ന് ശേഷം ഇന്ത്യ നേരിട്ട ഏറ്റവും വലിയ പ്രാദേശിക തിരിച്ചടിക്ക് മോദി സർക്കാർ ഉത്തരവാദിയാണ്.’’ – ജയറാം രമേശ് തുറന്നടിച്ചു.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.