അയർലണ്ടിൽ വീണ്ടും ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം...!

ഡബ്ലിൻ; അയർലൻഡിലെ ബസ് സ്റ്റോപ്പിൽ വച്ച് കൗമാരക്കാരിൽ നിന്ന് തനിക്ക് വംശീയ അധിക്ഷേപം നേരിട്ടതായി ഇന്ത്യൻ യുവാവ് വെളിപ്പെടുത്തി.

റെഡ്ഡിറ്റിലൂടെയാണ് 22 വയസ്സുകാരനായ പേര് വെളിപ്പെടുത്താത്ത യുവാവ് തനിക്ക് നേരിട്ട ദുരനുഭവം പങ്കുവച്ചത്. ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുന്നതിനിടെ തന്നെ ഐറിഷ് കൗമാരക്കാർ വംശീയമായും ശാരീരികമായും ആക്രമിച്ചു. 

രണ്ട് ഐറിഷ് പൗരന്മാരും ബ്രൗൺ നിറമുള്ള ഒരാളും അന്നേരം ബസ് സ്റ്റോപ്പിലുണ്ടായിരുന്നു. ആരും തനിക്ക് വേണ്ടി പ്രതികരിച്ചില്ലെന്നും യുവാവ് പറയുന്നു. ഈ പോരാട്ടത്തിൽ നമ്മൾ ഓരോരുത്തരും തനിച്ചാണ്. ധൈര്യമായിരിക്കൂ എന്നാണ് യുവാവ് പോസ്റ്റിൽ പറയുന്നത്.

അടുത്തിടെ അയർലൻഡിൽ ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങളിൽ വർധനവുണ്ടായിട്ടുണ്ടെന്ന് ഇന്ത്യൻ എംബസി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അയർലൻഡിലെ ബന്ധപ്പെട്ട അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്.

അതേസമയം, അയർലൻഡിലെ എല്ലാ ഇന്ത്യൻ പൗരന്മാരും അവരുടെ വ്യക്തിഗത സുരക്ഷയ്ക്കായി മുൻകരുതലുകൾ എടുക്കണം. വിജനമായ പ്രദേശങ്ങളിൽ തനിച്ചുള്ള യാത്രകൾ കഴിവതും ഒഴിവാക്കാനും നിർദ്ദേശിക്കുന്നതായി എംബസി എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !