ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മേഘവിസ്ഫോടനം. നിരവധി പേരെ കാണാതായി. തരാലിയിലെ നിരവധി പ്രദേശങ്ങളിൽ വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. സ്ഥലത്തു രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എൻഡിആർഎഫും എസ്ഡിആർഎഫും സംഭവസ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്.
‘‘തരാലിയിൽ നിരവധി പ്രദേശങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. മേഘവിസ്ഫോടനത്തെത്തുടർന്ന് ഒഴുകിയെത്തിയ അവശിഷ്ടങ്ങള്‍ക്കിടയിൽ സബ് ഡിവിഷനൽ മജിസ്ട്രേറ്റിന്റെ വീട് ഉൾപ്പെടെയുള്ള വീടുകൾക്കും കെട്ടിടങ്ങൾക്കും കെടുപാടുകൾ സംഭവിച്ചു’’– ചമോലി ജില്ല മജിസ്ട്രേറ്റ് സന്ദീപ് തിവാരി പറഞ്ഞു.
തുടർച്ചയായി ഉണ്ടായ മേഘവിസ്ഫോടനത്തിലും മിന്നൽ പ്രളയങ്ങളിലും ഉത്തരാഖണ്ഡിൽ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഓഗസ്റ്റ് 25 വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.