മഹാരാഷ്ട്ര ;എത്ര മൂടി വെച്ചാലുംസത്യം എന്നെങ്കിലും പുറത്തുവരും അത് പ്രകൃതി നിയമമാണ്.
എൻ്റെ ജീവൻ ഇന്ന് ബാക്കി നിൽക്കുന്നുണ്ടെങ്കിൽ അത് ദൈവനിയോഗമാണ് മലെഗാവ് സ്ഫോടനക്കേസ്സിൽ കുറ്റവിമുക്തയാക്കിയ ശേഷം കോടതി നടപടികൾ പൂർത്തിയാക്കാനായി മുംബൈയിലെത്തിയ പ്രജ്ഞസിങ്ങ് സിങ്ങ് താക്കൂർ വാസായ് സനാതൻ ധർമ്മ സഭ അദ്ധ്യക്ഷൻ ഉത്തം കുമാറിനോട് മനസ്സ് തുറക്കുകയായിരുന്നു.കസ്റ്റഡിയിലിരിക്കെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്താൻ പോലീസ് ശ്രമം നടത്തി അതിനായി രാത്രി വൈകി സജ്ഞയ് ഗാന്ധി നാഷണൽ പാർക്കിനടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയെങ്കിലും സാഹചര്യം അനുകൂലമല്ലാത്തതിനാൽ നടന്നില്ല.മരിക്കും എന്നുറപ്പായ നിമിഷം ഇനിയൊരു ജീവിതമുണ്ടെങ്കിൽ ഇവിടത്തന്നെ ജനിക്കണമെന്ന് മനസ്സിൽ പ്രാർത്ഥിച്ച് തയ്യാറായി നിൽക്കുകയായിരുന്നു ആ രാത്രിയിൽ സാധ്വി പറഞ്ഞു.
അസാധരണമായ ആത്മബലം ഉള്ളതുകൊണ്ടു മാത്രമാണ് സാധ്വി പ്രജ്ഞസിംഗ് താക്കൂർ ഇന്ന് ജീവനോടെയിരിക്കുന്നത്. സനാധർമ്മത്തിലധിഷ്ഠിതമായ ജീവിതത്തിൽ നിന്നാർജ്ജിച്ച മനോബലമാണ് വ്യാജ മൊഴിക്കായി പോലീസ് ക്രൂരമായി പീഡപ്പിച്ചപ്പോഴും പിടിച്ചു നിൽക്കാൻ അവർക്ക് ശക്തി നൽകിയത്. രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പോലീസ് പീഡനമാണ് സാധ്വി പ്രജ്ഞസിങ്ങ് താക്കൂറിന് പോലീസ് കസ്റ്റഡിയിൽ നേരിട്ടത്.
പോലീസ് മർദ്ദനത്തിൽ ആന്തരികാവയവങ്ങൾക്ക് ക്ഷതം സംഭവിച്ച് മരണത്തിൻ്റെ വക്കിലെത്തിയ സാധ്വി രണ്ടാം ജീവിതത്തിലേക്ക് ഉയർത്തെഴുന്നേറ്റത് ഒരു നിയോഗമാണ്. ശയ്യാവലംബിയായിരുന്ന സാധ്വിയെ പല തവണ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. പീഡനങ്ങളെക്കുറിച്ചും കേസ് നടത്തുന്നതിലുള്ള വിഷമങ്ങളെക്കുറിച്ചും പറഞ്ഞു കൊണ്ടിരിക്കുമ്പോഴും സത്യം ജയിക്കുമെന്ന ആത്മവിശ്വാസത്തിൻ്റെ ഒരു പ്രകാശം അവരുടെ മുഖത്ത് കാണാമായിരുന്നു.
പതിനേഴ് വർഷങ്ങൾക്കു ശേഷം മലെഗാവ് സ്ഫോടനക്കേസ്സിലെ എല്ലാ പ്രതികളേയും കോടതി കുറ്റവിമുക്തരാക്കിയപ്പോൾ ഉയരുന്ന ഒരു ചോദ്യമുണ്ട്. സനാതനിയായ ഒരു സന്യാസിനിയും രാജ്യസ്നേഹിയായ ഒരു പട്ടാളക്കാരനുമുൾപ്പെടെ ഏഴുപേരെ എന്തിനായിരുന്നു കള്ളക്കേസ്സിൽ കുടുക്കി പീഡിപ്പിച്ചത്?
മതേതരത്വത്തിൻ്റെ മുഖം മൂടിയണിഞ്ഞ കോൺഗ്രസ് പാർട്ടിക്കും അതിൻ്റെ നേതാക്കളായ സോണിയയ്ക്കും മകൻ രാഹുലിനും രാജ്യത്ത് വർദ്ധിച്ചുവരുന്ന ഹിന്ദു ഏകീകരണത്തിന് തടയിട്ട് തങ്ങളുടെ അധികാരം ഉറപ്പിക്കണമായിരുന്നു. രാജ്യത്ത് മുസ്ലീം തീവ്രവാദ പ്രവർത്തനങ്ങൾ അടിക്കടി ഉണ്ടാകുന്ന സാഹചര്യത്തിൽ ഇവിടെ ഹിന്ദു തീവ്രവാദവും ഉണ്ടെന്ന് സ്ഥാപിക്കേണ്ടത് അവരുടെ ആവശ്യമായിരുന്നു. അതിനായി അവർ കണ്ടെത്തിയ വഴിയാണ് മലെഗാവ് സ്ഫോടനം. സോണിയയുടെ നിർദ്ദേശം അനുസരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന സുശീൽ കുമാർ ഷിൻഡെയും ആജ്ഞാനുവർത്തികളായ പരംബീർ സിങ്ങ് ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് ഒരുക്കിയ നാടകത്തിലെ ഇരകളായിരുന്നു പ്രജ്ഞ സിങ്ങ് താക്കൂർ ഉൾപ്പെടെയുള്ള നിരപരാധികൾ.
സ്ഫോടനക്കേസ്സിൽ മോഹൻ ഭഗത്, യോഗി ആദിത്യ നാഥ്, രാം മാധവ് എന്നിവർക്കെതിരെ മൊഴി നൽകാൻ പരംബീർ സിങ്ങ് ക്രൂരമായി പീഡിപ്പിച്ചുവെന്ന് പ്രജ്ഞസിങ്ങ് താക്കൂർ മൊഴി നൽകുമ്പോൾ വോട്ടു ബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ട് കോൺഗ്രസ് നടത്തിയ നീചമായ രാഷ്ട്രീയ കള്ളക്കളി ജനങ്ങൾക്കു മുമ്പിൽ തുറന്നു കാട്ടപ്പെടുകയാണ്. കുറ്റവാളിയല്ലെന്ന് കണ്ട് സാധ്വിയേയും മറ്റുള്ളവരേയും വെറുതെവിടുക മാത്രമല്ല ഗൂഡാലോചനയെക്കുറിച്ചും പോലീസ് പീഡനത്തെക്കുറിച്ചു അന്വേഷിക്കണമെന്ന് എൻഐഎ കോടതി ഉത്തരവിട്ട അപൂർവ്വം കേസുകളിലൊന്നാണിത്.
നൂറ്റാണ്ടുകളായി നടന്നുവരുന്ന ആക്രമണങ്ങളേയും അടിച്ചമർത്തലുകളേയും അതിജീവിച്ച് ലോകത്താകമാനം ഉത്തരോത്തരം പടർന്നുപന്തലിക്കുന്ന ഒന്നാണ് സനാതന ധർമ്മം. ഒരു ശക്തിക്കും പരമ പവിത്രമായ ഈ ധർമ്മത്തെ ഭൂമിയിൽ നിന്ന് ഇല്ലാതാക്കാൻ കഴിയില്ലെന്ന് സാധ്വി പ്രജ്ഞ സിങ്ങ് താക്കൂറിലൂടെ ലോകം ഒരിക്കൽ കൂടി കാണുകയാണ്. ഒന്നോർത്തോളൂ ആരൊക്കൊ സനാധർമ്മത്തിനുമേൽ കൈ വെച്ചിട്ടുണ്ടോ അവരെല്ലാം കാലചക്രത്തിനടിയിൽ അരഞ്ഞമർന്ന ചരിത്രമാണ് ഭാരത ഭൂമിക്കുള്ളത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.