ഡബ്ലിൻ : ഡബ്ലിനില്‍ നിന്നും മറ്റൊരു ഇന്ത്യന്‍ വംശജന് നേരെയും വംശീയാക്രമണം നടന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ അയർലന്‍ഡിൽ നിന്നും ഇന്ത്യന്‍ വംശജര്‍ക്ക് നേരെ നടക്കുന്ന മൂന്നാമത്തെ അക്രമണമാണ് ഇതെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ലഖ്‌വീർ സിംഗ് എന്ന ടാക്സി ഡ്രൈവറെ രണ്ടുപേർ ചേർന്ന് കുപ്പി കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
കാർ വാടകയ്ക്ക് വിളിച്ച രണ്ട് പേര്‍ യാത്രയ്ക്കിടെ ലഖ്‌വീർ സിംഗിന്‍റെ തലയ്ക്ക് കുപ്പി കൊണ്ട് അടിക്കുകയായിരുന്നു. അടുത്തിടെയായി അയർലന്‍ഡിൽ ഇന്ത്യന്‍ വംശജർക്ക് നേരെ വംശീയാക്രമണങ്ങൾ വര്‍ദ്ധിക്കുകയാണെന്നും റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 23 വർഷമായി ലഖ്‌വീർ സിംഗ് അയർലണ്ടിൽ താമസിക്കുകയാണ്. ഏതാണ്ട് 10 വർഷത്തിന് മേലെയായി അദ്ദേഹം ഒരു ക്യാബ് ഡ്രൈവർ കൂടിയാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 20 നും 21 നും വയസ് പ്രായമുള്ള രണ്ട് പേര്‍ ലഖ്‌വീർ സിംഗിന്‍റെ കാര്‍ വാടകയ്ക്ക് വിളിക്കുകയായിരുന്നു. ഇവര്‍ പോപ്പിൻട്രീയിൽ പോകണമെന്നായിരുന്നു ആവശ്യപ്പെട്ടതെന്ന് ലഖ്‍വീർ പറഞ്ഞു. സ്ഥലത്ത് എത്തിയപ്പോൾ കാറില്‍ നിന്നും ഇറങ്ങുന്നതിന് പകരും അപ്രതീക്ഷിതമായി ഇവര്‍ കൈയിലിരുന്ന കുപ്പി കൊണ്ട് അക്രമിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുപ്പി കൊണ്ട് ഒന്നില്‍ കൂടുതല്‍ തവണ തലയ്ക്ക് അടിച്ച യുവാക്കൾ 'സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകൂ' എന്ന് ആക്രോശിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്നാലെ അക്രമികൾ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.
അക്രമണത്തെ തുടര്‍ന്ന് തലയിൽ നിന്നും രക്തം വാര്‍ന്ന ലഖ്‍വീർ സമീപത്തെ വീടുകളില്‍ സഹായം അഭ്യര്‍ത്ഥിച്ച് ഡോൾ ബെല്ലുകൾ അമര്‍ത്തിയെങ്കിലും ആരും സഹായിക്കാനെത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒടിവില്‍ 999 നമ്പറിലേക്ക് വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. അക്രമണത്തില്‍ ധാരാളം രക്തം വാര്‍ന്നെങ്കിലും കാര്യമായ പരിക്കുകളൊന്നുമില്ല.
എങ്കിലും തനിക്കിന് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും ഭയം തോന്നുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇത്തരമൊരു സംഭവം ആദ്യമായിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ മറ്റ് രണ്ട് ഇന്ത്യന്‍ വംശജര്‍ കൂടി അക്രമണത്തിന് ഇരയായിരുന്നു. അക്രമകൾക്കെല്ലാം 15 നും 25 നും ഇടയില്‍ പ്രാളമുള്ളവരാണ്. അക്രമണത്തിന് ശേഷം ഇന്ത്യക്കാരോട് സ്വന്തം രാജ്യത്തേക്ക് പോകാനും ഇവർ ആവശ്യപ്പെടുന്നതായും റിപ്പോര്‍ട്ടുകൾ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.