തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിൽ നിന്നും വിവരങ്ങൾ ചോർത്തിയെന്ന സംശയത്തിൽ സൈബർ പോലീസ്. ഭരണപരമായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടറിൽ നിന്നാണ് വിവരങ്ങൾ ചോർന്നതെന്നാണ് സൂചന.
പൂജ, നിവേദ്യം തുടങ്ങിയവ ബുക്ക് ചെയ്യുന്നതിനുള്ള കമ്പ്യൂട്ടർ ഉപയോഗിക്കാൻ പുതിയ യൂസർനെയിമും പാസ്‌വേഡും സൃഷ്ടിച്ചെങ്കിലും ലോഗിൻ ചെയ്യാൻ സാധിച്ചിരുന്നില്ല. എന്നാൽ ക്ഷേത്രത്തിലെ മുൻ ജീവനക്കാരൻ ഉപയോഗിച്ചിരുന്ന യൂസർനെയിമും പാസ്‍വേഡും നിലവിൽ പ്രവർത്തനക്ഷമമാണെന്ന് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.അതേസമയം, ക്ഷേത്രസുരക്ഷയ്ക്കായി ഉപയോഗിക്കുന്ന നെറ്റ്‌വർക്ക് സുരക്ഷിതമാണെന്ന് സൈബർ പോലീസ് അറിയിച്ചു. കഴിഞ്ഞ ജൂണിലാണ് ഓൺലൈൻ ഇടപാടുകൾ നടത്തിയിരുന്ന പഴയ ജീവനക്കാരനെ മാറ്റി പുതിയ ആളെ നിയമിച്ചത്. ഇതിനു പിന്നാലെയാണ് പുതിയ യൂസർനെയിമും പാസ്‍വേഡും സജ്ജമാക്കിയത്. എന്നാൽ ഇത് ഉപയോഗിച്ച് കമ്പ്യൂട്ടർ ലോഗിൻ ചെയ്യാൻ സാധിച്ചില്ല. പഴയ യൂസർനെയിമും പാസ്‍വേഡും ഉപയോഗിച്ച് ലക്ഷക്കണക്കിന് രൂപ കൈകാര്യം ചെയ്യുന്ന നെറ്റ്‍വർക്കിലെ സുപ്രധാന വിവരങ്ങൾ ചോർത്തിയെന്ന നിഗമനത്തിലാണ് ക്ഷേത്രം ജീവനക്കാർ.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ ലോഗ് ഇൻ വിവരങ്ങൾ ശേഖരിക്കാനുള്ള തയാറെടുപ്പിലാണെന്ന് സൈബർ പോലീസ് അറിയിച്ചു. അതിനായി ഭരണപരമായ കാര്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടർ ഫൊറൻസിക് പരിശോധനയ്ക്കും അയച്ചേക്കും. സംഭവത്തിൽ ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫിസർ, കമ്പ്യൂട്ടർ വിഭാഗത്തിന്റെ ചുമതലയുള്ളവർ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. പഴയ ജീവനക്കാരെ ഉൾപ്പെടെ കൂടുതൽ പേരെ ഉടൻ ചോദ്യം ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.