നാഗ്പൂർ : വാഹനാപകടത്തിൽ മരിച്ച ഭാര്യയുടെ മൃതദേഹം ബൈക്കിൽ കെട്ടിവെച്ച് ഭർത്താവിന് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകേണ്ടിവന്നു. ആരും സഹായിക്കാത്തതിനെ തുടർന്നാണ് ബൈക്കിൽ കെട്ടിവെച്ച് മൃതദേഹവുമായി മടങ്ങേണ്ടി വന്നത്.
നാഗ്പൂർ ജബൽപൂർ ഹൈവേയിൽ ഇന്നലെയാണ് സംഭവം. ഉച്ചയ്ക്ക് 12 മണിയോടെ നാഗ്പൂർ-ജബൽപൂർ ദേശീയപാതയിൽ മോർഫറ്റ പ്രദേശത്തിനടുത്താണ് സംഭവം നടന്നത്. ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ട്രക്ക് ഇടിക്കുകയായിരുന്നു. തത്ക്ഷണം ഭാര്യ മരിച്ചു. ആരും സഹായിക്കാൻ എത്താത്തതോടെ ബൈക്കിൽ കെട്ടിവെച്ച് മൃതദേഹം കൊണ്ടുപോകിയിരുന്നു.
ഗ്യാർസി അമിത് യാദവ് എന്ന സ്ത്രീ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സഹായത്തിനായി ആവർത്തിച്ചുള്ള അപേക്ഷകൾ അവഗണിക്കപ്പെട്ടതിനെ തുടർന്ന് ഭർത്താവ് അമിത് യാദവ് നിസ്സഹായനായി.
മൃതദേഹം കൊണ്ടുപോകാൻ സഹായം ലഭിക്കാത്തതിനെ തുടർന്ന് നിരാശനായ അമിത് ഭാര്യയുടെ മൃതദേഹം തന്റെ ഇരുചക്രവാഹനത്തിൽ കെട്ടി മധ്യപ്രദേശിലെ സ്വന്തം ഗ്രാമത്തിലേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു.ഞായറാഴ്ച അമിതും ഭാര്യയും ലോനാരയിൽ നിന്ന് ദിയോലാപർ വഴി കരൺപൂരിലേക്ക് മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.