കോഴിക്കോട്: നടുവണ്ണൂരില്‍ തെരുവുനായകള്‍ വളര്‍ത്തുമൃഗങ്ങളെ കടിച്ചുകൊന്നു. തിരുവോട് പ്രദേശത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് ദാരുണ സംഭവമുണ്ടായത്.
മീത്തലെ വളവില്‍ താമസിക്കുന്ന റസിയയുടെ പ്രസവിച്ച് കിടന്നിരുന്ന രണ്ട് ആടുകളെ കൂട്ടമായെത്തി നായകള്‍ കടിച്ചുകീറി. വടക്കേ വളവില്‍ സുനീറയുടെ ഒരാടും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
വിവിധ വീടുകളിലെ പത്തോളം കോഴികളെയും തെരുവു നായകള്‍ കടിച്ചുകൊന്നിട്ടുണ്ട്. എട്ടും പത്തും നായകള്‍ കൂട്ടമായെത്തിയാണ് ആക്രമണം നടത്തുന്നതെന്നും ആടുകളെയും മറ്റും വളര്‍ത്തി ഉപജീവനമാര്‍ഗ്ഗം കണ്ടെത്തിയിരുന്നവര്‍ ദുരിതരത്തിലായിരിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു. നിരവധി തവണ അധികൃതര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടും അധികൃതര്‍ കൃത്യമായ നടപടി സ്വീകരിച്ചിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.