തിരുവനന്തപുരം : പതിനെട്ടാമത് മലയാറ്റൂര്‍ അവാര്‍ഡ് ഇ. സന്തോഷ്കുമാറിന്റെ തപോമയിയുടെ അച്ഛന് എന്ന നോവലിന്. പുതുതലമുറയിലെ ശ്രദ്ധേയരായ എഴുത്തുകാര്‍ക്കുള്ള മലയാറ്റൂര്‍ പ്രൈസ് സലിന് മാങ്കുഴിയുടെ ആനന്ദലീല എന്ന നോവലിന് ലഭിച്ചു.
കൊല്‍ക്കത്തയുടെ തെരുവുകളില്‍ മറയുന്ന അഭയാര്‍ഥികളുടെ ജീവിതചിത്രങ്ങള്‍ കോറിയിടുന്ന 'തപോമയിയുടെ അച്ഛന്' ആധുനിക മലയാള നോവലിന്റെ സങ്കീര്ണഗതികള് ആവിഷ്കരിക്കുന്ന കൃതിയാണ്.
മനുഷ്യജീവിതത്തെ ചൂഴ്ന്നു നില്ക്കുന്ന ദുരൂഹതകള്‍ ചിത്രീകരിക്കുന്ന ഈ നോവല്‍ മലയാളസാഹിത്യത്തില്‍ വേറിട്ട് അസ്തിത്വം അടയാളപ്പെടുത്തുന്നുവെന്ന് ജൂറി വിലയിരുത്തി. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന മലയാറ്റൂര്‍ പുരസ്കാരം.10,001 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് മലയാറ്റൂര്‍ പ്രൈസ്.
രണ്ടു കാലങ്ങളില്‍ ജീവിച്ച രണ്ട് പ്രതിഭകളെ സര്‍ഗ്ഗഭാവനയുടെ ഊര്‍ജ്ജം കൊണ്ട് വിളക്കിച്ചേര്‍ത്ത് പ്രണയത്തിന്റെ നാനാര്‍ത്ഥങ്ങള്‍ വരഞ്ഞിടുന്ന അസാധാരണ നോവലാണ് 'ആനന്ദലീല'യെന്ന് അവാര്‍ഡ് സമിതി അഭിപ്രായപ്പെട്ടു. കുമാരനാശാന്റെയും പ്രേംനസീറിന്റെയും ജീവിതം പറയുന്ന നോവലിന് മുന്‍ മാതൃകകളൊന്നുമില്ലെന്നും ധീരമായ ഭാവനയാണ് കൃതിയുടെ കരുത്തും കമനീയതയെന്നും അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.
കെ. ജയകുമാര്‍ ചെയര്‍മാനും ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ഡോ. വി.കെ. ജയകുമാര്‍, അനീഷ് കെ.ആയിലറ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് പതിനെട്ടാമത് മലയാറ്റൂര്‍ പുരസ്കാര നിര്‍ണ്ണയം നടത്തിയത്. അവാര്‍ഡുകള്‍ സെപ്റ്റംബര്‍ അവസാനവാരം തിരുവനന്തപുരത്ത് വച്ച് നല്‍കുമെന്ന് മലയാറ്റൂര്‍ ട്രസ്റ്റ് അംഗങ്ങള്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.