ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തിനെതിരായ യശ്വന്ത് വർമയുടെ ഹർജി സുപ്രീം കോടതി തള്ളി. ഔദ്യോഗികവസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ കേസിൽ ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാൻ ശുപാർശ ചെയ്ത ആഭ്യന്തര സമിതിയുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയാണ് സുപ്രീംകോടതി തള്ളിയത്.
സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ ആഭ്യന്തര അന്വേഷണസമിതിയ്ക്കും അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് കുമാർ നൽകിയ ശുപാർശയ്ക്കും നിയമപരമായ അംഗീകാരവും ഭരണഘടനാപരമായ സാധുതയുമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് വർമ്മയുടെ ഹർജി പരിഗണിക്കാൻ യോഗ്യമല്ലെന്ന് വിധിച്ച കോടതി, അദ്ദേഹത്തെ ശാസിക്കുകയും ചെയ്തു.
മാർച്ച് 14-ന് ഹോളിദിനത്തിൽ വീട്ടിൽ തീപ്പിടിത്തമുണ്ടായപ്പോഴാണ് ജഡ്ജിയുടെ വീട്ടിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്. വിവാദത്തെത്തുടർന്ന് മാർച്ച് 20-ന് ഇദ്ദേഹത്തെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. അന്വേഷണസമിതി ജസ്റ്റിസ് വർമ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ജഡ്ജിക്കെതിരായ ഇംപീച്ച്‌മെന്റ് നടപടിക്കുള്ള ശുപാർശസഹിതം റിപ്പോർട്ടിന്റെ പകർപ്പുകൾ രാഷ്ട്രപതി ദ്രൗപദി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ചീഫ് ജസ്റ്റിസ് അയച്ചു. ഇതിനെതിരെ ജസ്റ്റിസ് വർമ്മ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി നടപടി. ഇംപീച്ച് നടപടികളിലേക്ക് നീങ്ങുന്നതോടെ ജസ്റ്റിസ് വർമ്മ, ഭരണഘടനയുടെ 124, 217, 218 എന്നീ അനുച്ഛേദങ്ങൾ പ്രകാരം പാർലമെൻ്റ് അന്വേഷണം നേരിടേണ്ടിവരും.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.