കണ്ണൂർ ; ഡിറ്റനേറ്റർ വായിൽവച്ച് പൊട്ടിച്ച് യുവതിയെ കൊന്ന സംഭവത്തിൽ അടിമുടി ദുരൂഹത.
എന്തിനാണ് ദർഷിതയെ സിദ്ധരാജു കൊന്നതെന്നോ ദർഷിതയുടെ ഭർതൃവീട്ടിൽ നിന്ന് കാണാതായ സ്വർണത്തെക്കുറിച്ചോ പണത്തെക്കുറിച്ചോ യാതൊരു തുമ്പും കണ്ടെത്താൻ സാധിച്ചിട്ടില്ല. കർണാടകയിലെ സാലിഗ്രാമത്തിലെത്തിയ ഇരിക്കൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് അന്വേഷണം നടത്തുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയില്ലെന്നാണ് വിവരം.അതേസമയം, റിമാൻഡിലായ സിദ്ധരാജുവിന്റെ മൊഴി വിശ്വാസത്തിലെടുക്കാൻ കർണാടക പൊലീസും തയാറായിട്ടില്ല. ദർഷിത ഭർത്താവിനൊപ്പം വിദേശത്തേക്ക് പോകുമെന്ന് പറഞ്ഞതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് സിദ്ധരാജു പൊലീസിനോട് പറഞ്ഞത്. ദർഷിതയുടെ ഭർത്താവ് സുഭാഷിന്റെ കല്യാട്ടെ വീട്ടിൽ നിന്ന് 30 പവനും 4 ലക്ഷം രൂപയും നഷ്ടമായിട്ടുണ്ട്. എന്നാൽ സിദ്ധരാജുവിന്റെ പെരിയ പട്ടണത്തെ വീട്ടിലെത്തി പരിശോധിച്ച പൊലീസിനു മുക്കുപണ്ടം മാത്രാണ് ലഭിച്ചത്. വെള്ളിയാഴ്ചയാണ് ദർഷിത കല്യാട്ടെ വീട്ടിൽ നിന്ന് സ്വന്തം നാടായ കർണാടക ഹുൻസർ ബിലിക്കരെയിലെ വീട്ടിലേക്ക് പോയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം വിരാജ് പേട്ടയിൽ സിദ്ധരാജുവും ദർഷിതയും കണ്ടുമുട്ടിയിരുന്നു. ബാഗ് സിദ്ധരാജുവിനെ ഏൽപ്പിച്ച ശേഷം ദർഷിതയും മകളും ബിലിക്കരയിലേക്ക് പോയി. ശനിയാഴ്ച വീണ്ടും കണ്ടുമുട്ടുകയും ലോഡ്ജിൽ മുറിയെടുക്കുകയുമായിരുന്നു. ഇവിടെ വച്ചായിരുന്നു കൊലപാതകം. 2.50ന് ഇരുവരും മുറിയിലെത്തി. 2.54ന് മുറിയടച്ചു സിദ്ധരാജു പുറത്തുപോയി. നാല് മിനിറ്റിനുള്ളിൽ ദർഷിതയെ സിദ്ധരാജു കൊലപ്പെടുത്തിയ ശേഷമാണ് പുറത്തുപോയത്.സിദ്ധരാജുവിന്റെ മൊഴി പൊലീസ് വിശ്വസിക്കാത്തതിനാൽ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. രണ്ടുലക്ഷം രൂപ വിരാജ് പേട്ടയിൽ വച്ച് ദർഷിത തനിക്ക് തന്നതായി സിദ്ധരാജു മൊഴി നൽകിയിട്ടുണ്ട്.
കൂടാതെ പലപ്പോഴായി 80,000 രൂപയും നൽകിയിട്ടുണ്ടെന്നും പറഞ്ഞു. എന്നാൽ പണം കണ്ടെത്താൻ പൊലീസിനു സാധിച്ചിട്ടില്ല. സിദ്ധരാജുവിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ മുക്കുപണ്ടം ദർഷിത നൽകിയതാണോ എന്ന് ഉറപ്പില്ല. ഇനി ദർഷിത നൽകിയതാണെങ്കിൽ കല്യാട്ടെ വീട്ടിൽ നിന്ന് മോഷണം പോയത് മുക്കുപണ്ടങ്ങളാണോ എന്ന സംശയം ഉരുന്നുണ്ട്. നാലു ലക്ഷം രൂപ കല്യാട്ടു നിന്ന് മോഷണം പോയെന്നാണ് പരാതി. ദർഷിത രണ്ടു ലക്ഷമാണ് തനിക്ക് തന്നതെന്നാണ് സിദ്ധരാജു പറഞ്ഞത്. അങ്ങനെയങ്കിൽ ബാക്കി രണ്ട് ലക്ഷം എവിടെ. ഇനി അതല്ല കല്യാട്ടു നിന്നും നഷ്ടമായത് 2 ലക്ഷം മാത്രമാണോ എന്ന ചോദ്യവും അവശേഷിക്കുന്നു.
ആറ് വർഷമായി ദർഷിതയും സിദ്ധരാജുവും തമ്മിൽ ബന്ധമുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.കൊലപാതകം നടന്നത് കർണാടകയിലായതിനാൽ കേരള പൊലീസിന് അന്വേഷിക്കുന്നതിൽ പരിമിതികൾ നേരിടുന്നുണ്ട്. സിദ്ധരാജുവിനെ ചോദ്യം ചെയ്യാനായാലെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.റിമാൻഡിലായ സിദ്ധരാജുവിനെ കസ്റ്റഡിയിൽ കിട്ടാൻ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കേരള പൊലീസ്. കൊലപാതകക്കേസ് അന്വേഷിക്കുന്നത് കർണാടക പൊലീസാണ്. മോഷണക്കേസിന്റെ അന്വേഷണം കേരള പൊലീസിനും. ഇതിനിടെയാണ് ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളും ഉയരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.