കോട്ടയം: പ്രശസ്ത സിനിമാ സംവിധായകന് നിസാര്‍ അബ്ദുള്‍ഖാദര്‍ (63) അന്തരിച്ചു. കരള്‍- ശ്വാസകോശസംബന്ധമായ അസുഖങ്ങളേത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയാണ്. സംസ്കാരം ചൊവ്വാഴ്ച ചങ്ങനാശ്ശേരി പഴയ പള്ളി കബര്‍സ്ഥാനില്‍.1994 മുതല്‍ മലയാളം സിനിമമേഖയില് സജീവമായ നിസാര്‍ 27 ചിത്രങ്ങള്‍ സംവിധാനംചെയ്തിട്ടുണ്ട്. ജയറാമും ദിലീപും പ്രധാനവേഷങ്ങളിലെത്തിയ സുദിനമാണ് ആദ്യചിത്രം.
ത്രീമെന്‍ ആര്‍മി, മലയാളമാസം ചിങ്ങം ഒന്ന്, ന്യൂസ് പേപ്പര്‍ ബോയ്, അപരന്മാര് നഗരത്തില്‍, ഓട്ടോബ്രദേഴ്സ്, ഡ്യൂപ്പ് ഡ്യൂപ്പ് ഡ്യൂപ്പ്, ജഗതി ജഗദീഷ് ഇന്‍ ടൗണ്‍, കളേഴ്സ് അടക്കം നിരവധി ചിത്രങ്ങള്‍ സംവിധാനംചെയ്തിട്ടുണ്ട്. 2023-ല്‍ പുറത്തിറങ്ങിയ ടുമെന്‍ ആര്‍മിയാണ് അവസാനചിത്രം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.