ശ്രീവിനായക സ്‌കൂൾ ഓഫ് ആർട്സിൽ ഓണാഘോഷം സെപ്റ്റംബർ 1ന്

പാലാ: ഇടയാറ്റ് ബാലഗണപതി ക്ഷേത്രത്തിന് സമീപമുള്ള പന്ത്രണ്ടാം മൈലിലെ ശ്രീവിനായക സ്‌കൂൾ ഓഫ് ആർട്സിൽ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ ഒന്നിന് ഉച്ചകഴിഞ്ഞ് രണ്ട് മണിമുതൽ നടക്കും.

വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുമിച്ച് പങ്കെടുക്കുന്ന ആഘോഷത്തിൽ കലാപരിപാടികൾക്കും സംഗീതത്തിനും നൃത്തത്തിനും പ്രധാന സ്ഥാനമുണ്ടാകും.

രക്ഷാകർത്തൃസമിതി പ്രതിനിധി ശ്രീ. പ്രശാന്ത് നന്ദകുമാർ അധ്യക്ഷത വഹിക്കുന്ന യോഗം കാനഡയിലെ ടാലെൻ്റ് മ്യൂസിക് സ്‌കൂൾ ഡയറക്ടർ ശ്രീ. ബിനോയ് ജേക്കബ് ഉദ്ഘാടനം നിർവഹിക്കും. അരുണാപുരം ശ്രീരാമകൃഷ്ണാശ്രമ മഠാധിപതി സ്വാമി വീതസംഗാനന്ദ മഹാരാജ് ഓണസന്ദേശവും അനുഗ്രഹപ്രഭാഷണവും നടത്തും.

കാനഡയിലെ ടാലെൻ്റ് മ്യൂസിക് സ്‌കൂളിലെ വയലിൻ അധ്യാപകൻ ആദിത്യൻ അശോക് വയലിൻ സോളോ അവതരിപ്പിക്കും.  വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ശാസ്ത്രീയസംഗീതം, പിയാനോ, വയലിൻ, ഗിറ്റാർ, മൃദംഗം, ചിത്രരചന,


ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടിനൃത്തം തുടങ്ങിയ കലാപരിപാടികൾ ഓണാഘോഷത്തിന് ചാരുത പകരും. സ്കൂൾ ഡയറക്ടർ ശ്രീ. സുനിലാൽ വിനായക്, മൃദംഗ വിദ്വാൻ തലനാട് മനു, രക്ഷാകർത്തൃസമിതി പ്രതിനിധി  രജ്ഞിത് എം.ടി.,  ഷീജാ സുനിലാൽ തുടങ്ങിയവർ പ്രസംഗിക്കും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !