എഡിജിപി എം.ആര്‍.അജിത് കുമാറിനെ സംരക്ഷിക്കാന്‍ അപൂര്‍വ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍ ; രണ്ടു റിപ്പോര്‍ട്ടുകള്‍ മടക്കി അയച്ചു

തിരുവനന്തപുരം : എഡിജിപി എം.ആര്‍.അജിത് കുമാറിനെ സംരക്ഷിക്കാന്‍ അപൂര്‍വ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. പൂരം കലക്കല്‍, എഡിജിപി പി.വിജയന്‍ നല്‍കിയ പരാതി എന്നിവയുമായി ബന്ധപ്പെട്ട് മുന്‍ പൊലീസ് മേധാവി ദര്‍വേഷ് സാഹിബ് അജിത് കുമാറിനെതിരെ നല്‍കിയ രണ്ടു റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ മടക്കി അയച്ചു.


ഇപ്പോഴത്തെ പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖറിനോടു വിഷയങ്ങള്‍ പരിശോധിച്ച് പുതിയ അഭിപ്രായം അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് റിപ്പോര്‍ട്ടുകള്‍ മടക്കിയിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവിയായിരുന്ന മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ അന്വേഷിച്ച് നല്‍കിയ റിപ്പോര്‍ട്ടുകളാണ് ഇത്തരത്തില്‍ മടക്കിയിരിക്കുന്നത്.

അതിനിടെ, അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട കേസില്‍ വിജിലന്‍സ് സമര്‍പ്പിച്ച ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് തള്ളിയ വിജിലന്‍സ് കോടതി വിധിക്കെതിരെ അജിത്കുമാര്‍ ഇന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യും. ഉത്തരവില്‍ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും അപ്പീല്‍ നല്‍കാനിരിക്കുകയാണ്. ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും മുന്‍പ് മുഖ്യമന്ത്രി അംഗീകരിച്ചതിനെ കോടതിവിധിയില്‍ വിമര്‍ശിച്ചിരുന്നു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !