തിരുവനന്തപുരം : കാവിവത്കരണവും വിദ്യാര്‍ഥിദ്രോഹ നടപടികളും സ്വീകരിക്കുന്നെന്ന് ആരോപിച്ച് സാങ്കേതിക സര്‍വകലാശാലയില്‍ എസ്എഫ്ഐ പ്രതിഷേധം.
സര്‍വകലാശാലയില്‍ സ്ഥിരം വൈസ് ചാന്‍സറെ നിയമിക്കണം, ഇയര്‍ ഔട്ട് സമ്പ്രദായം ഒഴിവാക്കണം, സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാനുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം. ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ സര്‍വകലാശാല ആസ്ഥാനത്തെത്തി. ഇതിനിടെ പോലീസ് ജലപീരങ്കിയും പ്രയോഗിച്ചു.
പ്രവര്‍ത്തകര്‍ അകത്തു കയറിയതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷ സാധ്യതയാണുള്ളത്. പ്രധാന ബ്ലോക്കിലേക്ക് പ്രവര്‍ത്തകര്‍ ഇരച്ചു കയറിയതിനെ തുടര്‍ന്ന് പൊലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. വിസിയുടെ മുറിക്ക് മുന്നിലാണ് ഉപരോധവുമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്. കാര്യമായ പ്രതിരോധം തീര്‍ക്കാതെയുള്ള നിലപാടിലാണ് പൊലീസ്. ഓഫീസിന് മുന്നിലിരുന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.