ന്യൂയോർക്ക് : യുഎസിലെ മിനസോട സംസ്ഥാനത്ത് സ്വകാര്യ സ്കൂളിൽ വെടിവയ്പ് നടത്തിയ അക്രമി, അമേരിക്കൻ പ്രസിഡന്റ് ‘ഡോണൾഡ് ട്രംപിനെ കൊല്ലുക’ എന്ന് തോക്കിന്റെ മാഗസിനിൽ എഴുതിയിരുന്നുവെന്ന് മാധ്യമ റിപ്പോർട്ട്. അക്രമി റോബിൻ വെസ്റ്റ്മാൻ (23) ആണെന്ന് തിരിച്ചറിഞ്ഞു. തന്റെ യുട്യൂബ് ചാനലിലെ വിഡിയോയിലാണ് തോക്കിന്റെ വിശദാംശങ്ങൾ അക്രമി വ്യക്തമാക്കിയിരുന്നത്. വിഡിയോ പിന്നീട് അധികൃതർ നീക്കം ചെയ്തു.
സ്വകാര്യ സ്കൂളിൽ നടന്ന വെടിവയ്പിൽ 2 കുട്ടികളടക്കം 3 പേരാണ് കൊല്ലപ്പെട്ടത്. 17 പേർക്കു പരുക്കേറ്റു. മിനിയപ്പലിസ് നഗരത്തിലെ അനൻസിയേഷൻ കാത്തലിക് സ്കൂളിൽ കുർബാനയിൽ പങ്കെടുക്കുകയായിരുന്ന കുട്ടികൾക്കുനേരെയാണു വെടിവയ്പുണ്ടായത്. അക്രമി പിന്നീടു ജീവനൊടുക്കി.
ഒരു റൈഫിളും, ചെറിയ തോക്കും, പിസ്റ്റലുമാണ് ആക്രമണത്തിന് ഉപയോഗിച്ചത്. 10 മിനിറ്റോളം ദൈർഘ്യമുള്ള രണ്ടു വിഡിയോകൾ റോബിൻ യുട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു. മൊബൈൽ ഫോണിൽ ചിത്രീകരിച്ച വിഡിയോയിൽ ആയുധങ്ങളും വെടിയുണ്ടകളും ലോഡ് ചെയ്ത മാഗസിനുകളും കാണിച്ചിരുന്നു.
‘ട്രംപിനെ ഉടനെ കൊല്ലുക’, ‘ഇസ്രയേലിനെ കത്തിക്കണം’ തുടങ്ങിയ വാചകങ്ങളും തോക്കിലെ മാഗസിനിൽ എഴുതിയിരുന്നു. ട്രാൻസ്ജൻഡറാണെന്നാണ് അക്രമി അവകാശപ്പെട്ടിരുന്നതെന്ന് അധികൃതർ പറഞ്ഞു. നിയമപരമായാണ് ആയുധങ്ങൾ വാങ്ങിയതെന്നും മുൻപ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടയാളല്ലെന്നും അധികൃതർ വ്യക്തമാക്കി. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.