വട്ടംകുളം : വട്ടംകുളം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ കർഷക ദിനാചരണം വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ എം എ നജീബ് നിർവഹിച്ചു. വട്ടംകുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ഫസീല സജീബ് അധ്യക്ഷയായ ചടങ്ങിൽ കൃഷി ഓഫീസർ വിഷ്ണുദാസ് ടി എൻ സ്വാഗതം ആശംസിച്ചു. തവനൂർ കൃഷി അസിസ്റ്റൻറ് ഡയറക്ടർ ശ്രീ പി വി വിജീഷ് പദ്ധതി വിശദീകരിച്ചു.
വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹസൈനാർ നെല്ലിശേരി , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അക്ബർ പനച്ചിക്കൽ , ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ വി പി ഷീജ , പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷരീഫ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ മുതിർന്ന കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ഇ പി മമ്മു, ജനാർദ്ദനൻ മാസ്റ്റർ , മികച്ച വനിതാ കർഷകയായ ബീന സുനിൽ , കർഷക തൊഴിലാളി കെ പി വേലായുധൻ, ജൈവ കർഷകൻ കെ ആർ പ്രദീപ് , കാറ്റഗറി വിഭാഗത്തിൽ നിന്നും മികച്ച കർഷകനായ അയ്യപ്പൻ , വിദ്യാർഥി കർഷകരായ ആദർശ് , ജാസിന്ത് മാബ്സൺ തുടങ്ങിയവരെ ആദരിച്ചു.
കാർഷിക രംഗത്ത് മികച്ച പ്രകടനം കാഴ്ച വെക്കുന്ന വട്ടംകുളം കനിവ് ബഡ്‌സ് വിദ്യാലയത്തിന് ഉപഹാരം സമർപ്പിച്ചു. പരിപാടിയിൽ കർഷകദിന ക്വിസ് മത്സരത്തിൽ വിജയിച്ച വിദ്യാർത്ഥികളെയും അനുമോദിച്ചു. വാർഡ് മെമ്പർമാരായ കഴുങ്ങിൽ മജീദ് , ശ്രീജ പാറക്കൽ , കെ പി റാബിയ , ദിലീപ് എരുവപ്ര , ഇ എസ് സുകുമാരൻ തുടങ്ങിയവരും കാർഷിക വികസന സമിതി അംഗങ്ങളായ പത്തിൽ അഷ്റഫ് , ഭാസ്കരൻ വട്ടംകുളം , പി കൃഷ്ണൻ , അബ്ദുള്ളക്കുട്ടി മാസ്റ്റർ , ഉബൈദ് എന്നിവരും ആശംസകൾ നേർന്നു. പരിപാടിയിൽ ടി പി ഹൈദർ അലി , മുസ്തഫ , പി വി ബൈജു , നന്ദകുമാർ എന്നിവർ പ്രസംഗിച്ചു. കൃഷി അസിസ്റ്റൻറ് എം സ്മിത നന്ദി രേഖപ്പെടുത്തി.കർഷക ദിനാഘോഷ പരിപാടിയിൽ 150 ഓളം കർഷകർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.