ഗതാഗത നിയമലംഘനത്തിനു പിഴയായി അടപ്പിച്ച 16.75 ലക്ഷം രൂപ തട്ടിയെടുത്ത പോലീസ് ഉദ്യോഗസ്ഥയുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി

കൊച്ചി : ഗതാഗത നിയമ ലംഘനത്തിനുള്ള പിഴത്തുക തട്ടിയെടുത്ത കേസിൽ പൊലീസ് ഉദ്യോഗസ്ഥയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ആയ ശാന്തി കൃഷ്ണന്റെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് എ.ബദറുദീൻ തള്ളിയത്. ഇതോടെ ശാന്തി കൃഷ്ണൻ ഇന്നു കീഴടങ്ങുമെന്നാണു വിവരം.


 മൂവാറ്റുപുഴ ട്രാഫിക് സ്റ്റേഷനിൽ റൈറ്ററുടെ ജോലി ചെയ്തിരുന്നപ്പോൾ ഗതാഗത നിയമലംഘനത്തിനു പിഴയായി അടപ്പിച്ച തുകയിൽനിന്ന് 16.75 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. പിഴ തുക ബാങ്കിൽ അടയ്ക്കാതെ രേഖകളിൽ കൃത്രിമം കാട്ടി തട്ടിയെടുക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഇപ്പോൾ വാഴക്കുളം സ്റ്റേഷനിൽ ജോലി ചെയ്യുന്ന ശാന്തി കൃഷ്ണന്‍ നിലവിൽ സസ്പെൻഷനിലാണ്.

2018 ജനുവരി ഒന്നു മുതൽ 2022 ഡിസംബർ 31 വരെ ശാന്തി കൃഷ്ണൻ തട്ടിപ്പു നടത്തിയെന്നത് ഡിഐജി ഓഫിസിൽനിന്നുള്ള ഉദ്യോഗസ്ഥർ നടത്തിയ ഓഡിറ്റിലാണു പുറത്തു വന്നത്. സ്റ്റേഷനിലെ റെക്കോർഡ് ബുക്കിലും രസീതുകളിലും യഥാർഥ തുക എഴുതിച്ചേർത്തശേഷം ചെല്ലാനില്‍ തുക കുറച്ചു കാണിക്കും. പിന്നീട് ബാങ്കിൽ പണം അടച്ചശേഷം ഇതിന്റെ രസീതിൽ കൂടിയ തുക കൂടി എഴുതി ചേർത്തായിരുന്നു തട്ടിപ്പ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !