പാലാ ;ഐങ്കൊമ്പ് ഗവ: എൽ പി സ്കൂളിന് ഈ ഓണക്കാലം ഇരട്ടിമധുരത്തിന്റേത്,
നിരവധി കുരുന്നുകൾ പഠിക്കുന്ന ഐങ്കൊമ്പ് ഗവ: എൽപി സ്‌കൂളിന് പുതിയ സ്കൂൾ പണിയുന്നതിന് ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടു തന്ന ബിന്നി മാത്യു ചോക്കാട്ടിന് സ്കൂളിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ പൊന്നാടയണിയിച്ച് ആദരിച്ച് കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി.
കടനാട് പഞ്ചായത്തിലെ തന്നെ ആദ്യ ഓണാഘോഷപരിപാടികൾക്ക് തുടക്കം കുറിച്ച ഐങ്കൊമ്പ് ഗവ: എൽ പി സ്കൂളിൽ.സ്വാഗത പ്രാസംഗികനായ പ്രധാന അദ്ധ്യാപകൻ ബിനോയി സെബാസ്റ്റ്യൻ സ്കൂളിലെ വികസന കാര്യങ്ങൾ കണ്ടറിഞ്ഞു ചെയ്യുന്ന മികച്ച ജനപ്രതിനിധിയാണ് വാർഡ് മെമ്പർ സിബി ചക്കാലയ്ക്കൽ എന്നും.
പഞ്ചായത്തിൽ നിന്ന് കുട്ടികൾക്ക് ലഭ്യമാകേണ്ട സേവനങ്ങൾ ഒരു രക്ഷാകർത്താവിന്റെ ഉത്തരവാദിത്തത്തിൽ ചെയ്യുന്നത് ഏറെ അഭിമാനം തോന്നുന്ന കാര്യമാണെന്നും പ്രധാന അദ്ധ്യാപകൻ കൂട്ടിച്ചേർത്തു.
നിരവധി രക്ഷിതാക്കളും കുട്ടികളും പങ്കെടുത്ത ഓണാഘോഷത്തിൽ കുട്ടികളോട് കഥ പറഞ്ഞും ഓണാശംസകൾ നേർന്നും മധുരം പങ്കിട്ടും കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി ഒരുവേള സ്കൂൾ കാലഘട്ടത്തിലെ ഓർമകളിലേക്ക് കടന്നു പോയത് മറ്റ് ജനപ്രതി നിധികൾക്കും നവ്യാനുഭവമായി.
വാർഡ് മെമ്പർ സിബി ചക്കാലയ്ക്കലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ ഓണാഘോഷ പരിപാടിയിൽ കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.ചടങ്ങിൽ സ്ക്കൂളിന് ദാനമായി തന്ന സ്ഥലത്തിൻ്റ ആധാരം മറ്റ് ജനപ്രതിനിധികൾക്കൊപ്പം പ്രസിഡന്റ് ഏറ്റുവാങ്ങി.
സ്കൂളിനായി ഭൂമി വിട്ടുനൽകിയ ബിന്നി മാത്യു ചോക്കാട്ട് സമൂഹത്തിന് മാതൃകയാണെന്നും അനർഘ നിമിഷത്തിൽ പങ്കാളികളാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ബിന്നി മാത്യുവിനെ പൊന്നാടയണിയിച്ചുകൊണ്ട് ജനപ്രതിനിധികൾ പ്രസംഗത്തിൽ പറഞ്ഞു.
ചടങ്ങിൽ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ) ജെയ്‌സി സണ്ണി.മെമ്പർമാരായ ജോസ് പ്ലാശനാൽ, 'ഗ്രേസി ജോർജ്, ബിന്ദു ജേക്കബ്, റീത്താ ജോർജ് ,മധു കുന്നേൽ,അപ്പച്ചൻ മൈലയ്ക്കൽ' ,ലിസി സണ്ണി, റ്റി.എ സെബാസ്റ്റ്യൻ താഴപ്പള്ളിൽ,പിടിഎ പ്രസിഡന്റ് സന്ദീപ് മോഹൻ എന്നിവർ പ്രസംഗിച്ചു.അദ്ധ്യാപകരായ സുധാ രാമൻ, അജിമോൾ കെ.എസ് 'അനു മാത്യു എന്നിവർ ചടങ്ങുകൾക്ക് നേതൃത്യം നൽകി.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.