ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ച താൽക്കാലിക ജീവനക്കാർക്കെതിരെ പൊലീസ് കേസ്

മലപ്പുറം : മഞ്ചേരി മെഡിക്കൽ കോളജിലെത്തിയ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ച താൽക്കാലിക ജീവനക്കാർക്കെതിരെ പൊലീസ് കേസ്.


രണ്ടു മാസമായി ശമ്പളം ലഭിക്കാത്തതിനാലാണ് ജീവനക്കാർ പ്രതിഷേധിച്ചത്. സംഘം ചേർന്ന് ബഹളം വച്ചെന്നും സംഘർഷ സാധ്യതയുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് റജിസ്റ്റർ ചെയ്തത്. മെഡിക്കൽ‌ കോളജ് പ്രിൻസിപ്പൽ ഡോ.കെ.കെ. അനിൽ രാജിന്‍റെ പരാതിയിലാണ് കണ്ടാലറിയാവുന്ന കരാർ ജീവനക്കാർക്കെതിരെ മഞ്ചേരി പൊലീസ് കേസെടുത്തത്.

ഗവ.മെഡിക്കൽ കോളജിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ ചൊവ്വാഴ്ച മന്ത്രി എത്തിയപ്പോഴായിരുന്നു ജീവനക്കാർ മന്ത്രിയോട് നേരിട്ട് ശമ്പളം ചോദിച്ചെത്തിയത്. എച്ച്ഡിസിക്ക് കീഴിൽ ജോലി ചെയ്യുന്ന നഴ്സുമാർ, നഴ്സിങ് അസിസ്റ്റന്റുമാർ, എക്സ്റേ ടെക്നീഷ്യൻമാർ, ശുചീകരണ ജീവനക്കാർ ഉൾപ്പെടെയുള്ളവരാണ് മന്ത്രിയോട് രണ്ടു മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന പരാതി പറഞ്ഞത്.  മന്ത്രി വേഗം പോകാൻ ഒരുങ്ങിയതോടെ മന്ത്രിയെ കാണണമെന്ന ആവശ്യവുമായി ജീവനക്കാർ ബഹളംവച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !