ലണ്ടൻ : യുകെയിലെ ഇന്ത്യൻ വംശജനായ വ്യവസായിയും മനുഷ്യസ്നേഹിയുമായിരുന്ന സ്വരാജ് പോൾ (94) അന്തരിച്ചു. ലണ്ടനിൽ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അന്ത്യമെന്ന് കുടുംബത്തെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കപാറോ ഗ്രൂപ്പിന്റെ സ്ഥാപകനാണ്. മരണ സമയത്ത് കുടുംബാംഗങ്ങൾ അടുത്തുണ്ടായിരുന്നു. ബ്രിട്ടൻ പ്രഭു സ്ഥാനം നൽകി ആദരിച്ചിട്ടുണ്ട്. ഭാര്യ പരേതയായ അരുണ പോൾ. അദ്ദേഹത്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചിട്ടുണ്ട്. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
സ്വരാജ് പോളിന്റെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, വ്യവസായം, മറ്റു മനുഷ്യരോടുള്ള സ്നേഹം, യുകെയിലെ പൊതു സേവനം എന്നീ മേഖലകളിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളെ സ്മരിച്ചു. ഇന്ത്യ – യുകെ ബന്ധം ശക്തിപ്പെടുത്താൻ സ്വരാജ് പോൾ നടത്തിയ പ്രവർത്തനങ്ങളെ അദ്ദേഹം ഉയർത്തിക്കാട്ടുകയും ചെയ്തു.
1966ൽ യുകെയിലേക്ക് ജലന്ധറിൽ ജനിച്ച സ്വരാജ് പോൾ 1966ലാണ് യുകെയിലേക്കു മാറിയത്. മകൾ അംബികയുടെ രോഗത്തിനു ചികിത്സ തേടിയായിരുന്നു മാറ്റം. പക്ഷേ, നാലുവയസ്സായപ്പോൾ അവർ മരിച്ചു. പിന്നാലെയാണ് കപാറോ ഗ്രൂപ്പ് അദ്ദേഹം സ്ഥാപിച്ചത്. സ്റ്റീൽ, എൻജിനീയറിങ്, പ്രോപ്പർട്ടി മേഖലകളിൽ ആയിരുന്നു കപാറോ ഗ്രൂപ്പിന്റെ താൽപര്യങ്ങൾ. ഇന്ത്യാ – ബ്രിട്ടിഷ് ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഇദ്ദേഹം നിർണായക പങ്കു വഹിച്ചിരുന്നു.
യുഎസിലെ എംഐടിയിൽനിന്ന് ബിരുദം നേടിയ സ്വരാജ് പോൾ അന്നത്തെ കൽക്കട്ടയിൽ തിരിച്ചെത്തി കുടുംബ വ്യവസായത്തിൽ പങ്കുചേരുകയായിരുന്നു. ഇരട്ടകളായ ആൺമക്കൾ അംബറും ആകാശും പെൺമക്കളായ അഞ്ജലി, അംബിക എന്നിവരും കൊക്കത്തയിൽ ആണ് ജനിച്ചത്. മകളുടെ സ്മരണാർഥം അംബിക പോൾ ഫൗണ്ടേഷൻ എന്ന പേരിൽ കുട്ടികൾക്കുവേണ്ടി ഒരു ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിച്ചിരുന്നു. 2015ൽ മകൻ അംഗദ് പോളും 2022ൽ ഭാര്യ അരുണയും മരിച്ചു. ഇരുവരുടെയും സ്മരണാർഥവും അദ്ദേഹം ധാരാളം സേവനങ്ങൾ ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.