കാഴ്ചപരിമിതിയുള്ള പി ടി ഫൈവ് കാട്ടാനയെ മയക്കുവെടി വെച്ച് ദൗത്യ സംഘം : ആനയെ ചികിത്സിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് മയക്കുവെടി വെച്ച് പിടികൂടുന്നത്

കഞ്ചിക്കോട് : കാഴ്ചപരിമിതിയുള്ള കഞ്ചിക്കോട്ടെ പി ടി ഫൈവ് കാട്ടാനയെ മയക്കുവെടി വെച്ച് ദൗത്യ സംഘം. ആനയെ ചികിത്സിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് മയക്കുവെടി വെച്ച് പിടികൂടുന്നത്.

വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലാണ് ദൗത്യം. ആനയെ മയക്കുവെടിവെച്ച ശേഷം പ്ലാനുകൾ ആലോചിക്കും എന്നാണ് ഡോ.അരുൺ സക്കറിയ അറിയിച്ചത്.

ചികിത്സ നൽകിയ ശേഷം ആനയെ കാട്ടിലേക്ക് തിരിച്ചയക്കും. പരിക്ക് ഗുരുതരമെങ്കിൽ ബേസ് ക്യാമ്പിലേക്ക് മാറ്റിയേക്കും. ദൗത്യം നടക്കുന്നതിനാൽ മലമ്പുഴ – കഞ്ചിക്കോട് റോഡിൽ ഗതാഗത നിരോധനം ഏര്‍പ്പെടുത്തി. ദൗത്യത്തിനായി മുത്തങ്ങയിൽ നിന്ന് വിക്രം, ഭരത് എന്നീ കുങ്കിയാനകളെ പാലക്കാട് എത്തിച്ചിട്ടുണ്ട്.

ആനയ്ക്ക് കണ്ണിന് മാത്രമാണോ പ്രശ്നം എന്നും വിദഗ്ധസംഘം പരിശോധിക്കും. ആനയെ മയക്കുവെടി വെച്ച് പിടിച്ച് ചികിത്സ ഉറപ്പാക്കണമെന്ന് വനം വകുപ്പ് മന്ത്രി നിർദേശം നൽകിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !