കർണാടക കോൺ​ഗ്രസിൽ ഭിന്നത : മന്ത്രി കെ എൻ രാജണ്ണ രാജിവച്ചു

കർണാടക : കർണാടകത്തിൽ വോട്ടർ പട്ടിക ക്രമക്കേട് നടന്നതായി രാഹുൽഗാന്ധി ആരോപിച്ചതിന് പിന്നാലെ കർണാടക കോൺ​ഗ്രസിൽ ഭിന്നത. മന്ത്രി കെ എൻ രാജണ്ണ രാജിവച്ചു. ഹൈക്കമാൻഡ് രാജി നേരിട്ട് എഴുതി വാങ്ങി.

കോൺ​ഗ്രസ് ഭരണകാലത്താണ് വോട്ടർ പട്ടിക തയാറാക്കിയതെന്ന കർണാടക സഹകരണ മന്ത്രി കെ എൻ രാജണ്ണയുടെ പ്രസ്താവനയാണ് രാജിയിലേക്ക് നയിച്ചത്. വോട്ടർ പട്ടികയിൽ സമയത്ത് പരാതി അറിയിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു.

എന്നാൽ ഇതിനെതിരെ ഡി കെ ശിവകുമാർ ഉൾപ്പെടെയുള്ള കോൺ​ഗ്രസ് നേതാക്കൾ വിമർശനവുമായി രം​​ഗത്തെത്തി. വസ്തുത അറിയാതെ രാജണ്ണയോട് ഇത്തരം പ്രസ്താവനകൾ നടത്തരുത് എന്ന് ഡി കെ ശിവകുമാർ ആവശ്യപ്പെട്ടു.വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ മന്ത്രി കെ എൻ രാജണ്ണയോട് ഹൈക്കമാൻഡ് രാജി ആവശ്യപ്പെട്ടു.കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി രാജണ്ണ കൂടിക്കാഴ്ച നടത്തിയ ശേഷം രാജി കത്ത് കൈമാമാറും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !