ഷിംല: ഹിമാചല്‍ പ്രദേശിലെ മാണ്ഡി, കുളു ജില്ലകളില്‍ അതിശക്തമായ മഴയും മേഘവിസ്ഫോടനങ്ങളും കനത്ത നാശം വിതച്ചു. റോഡുകള്‍ തകരുകയും മിന്നല്‍ പ്രളയങ്ങള്‍ക്കും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനും മേഘവിസ്ഫോടനം കാരണമായി.
മാണ്ഡി ജില്ലയില്‍, ദ്വാദയിലുണ്ടായ വലിയ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഈ മേഖലയിലെ പ്രധാന പാതയായ കിരാത്പൂര്-മണാലി ദേശീയപാത പൂര്‍ണ്ണമായും അടഞ്ഞു. മാണ്ഡിക്കും കുളുവിനും ഇടയിലുള്ള ഗതാഗതം നിലച്ചു. ഉരുള്‍പൊട്ടല്‍ കാരണം കട്ടൗള വഴിയുള്ള ബദല്‍ പാതയും തടസ്സപ്പെട്ടു.
മാണ്ഡിയിലെ 200-ല്‍ അധികം റോഡുകള്‍ കഴിഞ്ഞ മൂന്ന് ദിവസമായി അടഞ്ഞുകിടക്കുകയാണ്. ഇത് ഗതാഗതം സ്തംഭിപ്പിക്കുകയും വലിയ ബുദ്ധിമുട്ടുകള്‍ക്ക് കാരണമാവുകയും ചെയ്തു. പ്രാദേശിക കര്‍ഷകരാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. കാര്‍ഷിക, തോട്ടവിള ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ കഴിയുന്നില്ല. ഇതേത്തുടര്‍ന്ന് കാര്‍ഷിക ഉത്പ്പന്നങ്ങള്‍ക്ക് നശിക്കുന്ന സ്ഥിതിയാണുള്ളത്. കര്‍ഷകർക്ക് കനത്ത സാമ്പത്തിക നഷ്ടവും വരുത്തിയിട്ടുണ്ട്. അപകട സാധ്യതയുള്ള ഇടങ്ങളിലെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ ഉത്തരവിട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.