കുടുംബക്കോടതിയിൽ കേസിന് എത്തിയ വനിതയോട് ചേംബറിൽ വച്ച് അപമര്യാദയായി പെരുമാറിയ ജഡ്ജിക്ക് സ്ഥലം മാറ്റം

കൊല്ലം : ചവറയിലെ കുടുംബക്കോടതിയിൽ കേസിന് എത്തിയ വനിതയോട് ചേംബറിൽ വച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയെത്തുടർന്നു ജഡ്ജിക്കു സ്ഥലം മാറ്റം. ജഡ്ജി അവധിയിൽ പ്രവേശിച്ചു.


കേസിന്റെ ആവശ്യത്തിനു കുടുംബ കോടതിയിലെത്തിയപ്പോഴാണു സംഭവം. ചേംബർ മീഡിയേഷനു വിളിച്ചു വരുത്തിയ ശേഷം അപമര്യാദയായി പെരുമാറിയെന്നാണു യുവതി ജില്ലാ ജഡ്ജിക്കു പരാതി നൽകിയത്.യുവതിയുടെ വക്കാലത്തെടുത്ത കൊല്ലത്തെ അഭിഭാഷക വഴി ബാർ അസോസിയേഷൻ ഭാരവാഹികളെയും ബന്ധപ്പെട്ടിരുന്നു.


പരാതി ജില്ലാ ജഡ്ജി ഹൈക്കോടതിയിലേക്ക് അയച്ചു. തുടർന്നാണു കഴിഞ്ഞ രാത്രി ഹൈക്കോടതി സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്.‌ അന്വേഷണത്തിനു ജില്ലാ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയെ ചുമതലപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ ഭാരതീയ അഭിഭാഷക പരിഷത്ത് പ്രതിഷേധിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !