കൊഴുവനാൽ : കൊഴുവനാൽ ഗ്രാമപഞ്ചായത്തിന്റെയും കൊഴുവനാൽ കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനാഘോഷവും മികച്ച കർഷകരെ ആദരിക്കലും കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് ഞായറാഴ്ച രാവിലെ 9:30 മണിക്ക് നടത്തുകയാണ്.
കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജുവിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ നിർവ്വഹിക്കും തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോർജ്ജ് കൊഴുവനാൽ ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കും.. തുടർന്ന് ജില്ലാ പഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടക്കൽ മുഖ്യ പ്രഭാഷണം നടത്തും.. തുടർന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബിനി ഫിലിപ്പ് പദ്ധതി വിശദീകരണം നടത്തും. ത്രിതല പഞ്ചായത്ത് സ്ഥാപന ജനപ്രതിനിധികൾ , ബാങ്ക് പ്രതിനിധികൾ , കാർഷിക വികസന സമിതിയങ്കങ്ങൾ , കുടുംബശ്രീ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ ആശംസയർപ്പിക്കും.
അന്നേ ദിവസം രാവിലെ കാർഷിക സെമിനാർ കർഷക സമ്മേളനം എന്നിവ ഉണ്ടായിരിക്കും. രാവിലെ 10 മണിക്ക് "ഫലവൃക്ഷ വിളകളുടെ കൃഷിരീതികളും സാധ്യതകളും" എന്ന വിഷയത്തെ കുറിച്ച് ഹോം ഗ്രോണ്ണിലെ ഗവേഷക സീന എലിസബത് ക്ലാസ് നയിക്കും . തുടർന്ന് കാർഷിക യന്ത്രവൽക്കരണ ഉപപദ്ധതി വിശദീകരണവും സൗജന്യ രജിസ്ട്രേഷനും ഉണ്ടായിരിക്കുന്നതാണ്. കേന്ദ്ര സംസ്ഥാന ഗവൺമെന്റ് കാർഷിക യന്ത്രവൽക്കരണ ഉപപദ്ധതി വഴി നടപ്പിലാക്കുന്ന യന്ത്ര ഉപകരണ പദ്ധതി വഴി കാർഷിക യന്ത്രങ്ങൾക്ക് 40% മുതൽ 80% വരെ ഗവണ്മെന്റ് സബ്സിഡി ലഭിക്കും.
അന്നേ ദിവസം കർഷകർക്ക് ആധാർ കാർഡ് , ബാങ്ക് പാസ്ബുക്ക്, ഫോട്ടോ, ഭൂമിയുടെ നികുതി ചീട്ട് എന്നിവയുമായി എത്തി സൗജന്യമായി രജിസ്ട്രേഷൻ ചെയാവുന്നതാണ് . വ്യക്തികൾക്ക് 40% മുതൽ 60% വരെയും, ഗ്രൂപ്പുകൾക്ക് പരമാവധി 80% വരെയും സാമ്പത്തിക സഹായം ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.