കിം ജോങ് ഉന്നുമായി കൂടിക്കാഴ്‌ച നടത്താൻ ആഗ്രഹം പ്രകടിപ്പിച്ച് ട്രംപ്

വാഷിങ്‌ടൻ ∙ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നുമായി ഈ വർഷം കൂടിക്കാഴ്‌ച നടത്താൻ ആഗ്രഹം പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.


കിം ജോങ് ഉന്നുമായി മുൻപ് നടത്തിയ കൂടിക്കാഴ്‌ച മേഖലയിൽ സമാധാനം നിലനിർത്താൻ സഹായിച്ചെന്നും ട്രംപ് പറഞ്ഞു. ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ചെ മ്യങ്ങുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്‌ചയിലാണ് ട്രംപ്, കിം ജോങ് ഉന്നിനെ വീണ്ടും കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.

ദക്ഷിണ കൊറിയയുമായി കൂടുതൽ വ്യാപാര ചർച്ചകൾക്കു തയാറാണെന്നും ട്രംപ് പറഞ്ഞു. വാണിജ്യ, പ്രതിരോധ, ആണവനയങ്ങൾ സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്‌തു. ലീ ചെ മ്യങ്, ട്രംപിന്റെ ആഗോള സമാധാന ശ്രമങ്ങൾക്കു പിന്തുണ പ്രഖ്യാപിച്ചു.


ട്രംപുമായുള്ള കൂടിക്കാഴ്‌ചയ്ക്കു ശേഷം ലീ ചെ മ്യങ്, യുഎസ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്‌ഥരുമായും ഇരുപതിലധികം യുഎസ് കമ്പനികളുടെ അധികൃതരുമായും ചർച്ച നടത്തി. ദക്ഷിണ കൊറിയയുടെ ദേശീയ വിമാനക്കമ്പനിയായ കൊറിയൻ എയർ ഏകദേശം 100 ബോയിങ് വിമാനങ്ങൾക്കുള്ള ഓർഡർ പ്രഖ്യാപിക്കുമെന്നു രാജ്യാന്തര വാർത്താ ഏജൻസികൾ അറിയിച്ചു. 


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !