കോട്ടയം: "കോട്ടയത്ത് കുരിശിന്‍റെ വഴിയേ പോകുന്നവര്‍ക്കാണ് സ്ഥാനം" ആലപ്പുഴയിലും സമാന സ്ഥിതി.. വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോട്ടയത്ത് കുരിശിന്‍റെ വഴിയേ പോകുന്നവര്‍ക്കാണ് സ്ഥാനമെന്നും ആലപ്പുഴയിലും സമാന സ്ഥിതിയാണുള്ളതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
സമുദായത്തിന് വേണ്ടിയാണ് സംസാരിക്കരുതെന്നും തന്‍റെ കോലം അല്ല തന്നെ തന്നെ കത്തിച്ചാലും പറയാനുള്ളത് പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു . മുസ്ലിം ലീഗ് എന്നത് മുസ്ലിം കൂട്ടായ്മയാണെന്ന് പേര് തന്നെ സൂചിപ്പിക്കുന്നുണ്ടെന്നും അവരാണ് തന്നെ മതേതരത്വം പഠിപ്പിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കോട്ടയം രാമപുരത്ത് എസ്എൻഡിപി ശാഖ നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ.
സമുദായത്തെപ്പറ്റിയും അവകാശങ്ങളെ പറ്റിയും സംസാരിക്കുമ്പോൾ എങ്ങനെ വര്‍ഗീയതയാകും?. സമുദായത്തിന് വേണ്ടിയാണ് സംസാരിക്കുന്നത്. അല്ലാതെ എന്ത് തെറ്റാണ് ചെയ്തത്?.
മലപ്പുറത്ത് കത്തിച്ചത് തന്‍റെ കോലം അല്ല, ഈഴവസമുദായത്തിന്‍റേ കോലമാണ് അവർ കത്തിച്ചത്. സാമൂഹിക നീതി എന്ന് പറഞ്ഞാൽ മാത്രം പോര. അത് മലപ്പുറത്തും നടപ്പാക്കേണ്ടതാണ്. നമ്മുടെ കുട്ടികൾക്കും മലപ്പുറത്ത് പഠിക്കണ്ടേ. മതേതരത്വം പറയുന്ന ലീഗിന് അവരുടെ എംഎൽഎമാർ ആരെങ്കിലും മുസ്ലിം അല്ലാത്തതുണ്ടോ?.
അവർ മന്ത്രിമാർ ആയിരുന്നപ്പോൾ മുസ്ലിം അല്ലാത്ത ആരെയെങ്കിലും സ്റ്റാഫിൽ എങ്കിലും വെച്ചിട്ടുണ്ടോ?
മലപ്പുറം പ്രസംഗം അടക്കമുള്ള തന്‍റെ പ്രതികരണങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്നും സാക്ഷാൽ പിണറായി വിജയൻ പ്രസ്താവന ഇറക്കിയ ശേഷം മാധ്യമങ്ങൾ പത്തി താഴ്ത്തിയെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. ആർ ശങ്കറിന്‍റെ കാലത്ത് 18 കോളേജുകൾക്ക് ലഭിച്ചു. സംസ്ഥാനത്ത് എസ്എൻഡിപിക്ക് 18 കോളേജുകൾ മാത്രമാണുള്ളത്. ലീഗിന്‍റെ കാലത്ത് 17 കോളേജുകൾ മലപ്പുറത്ത് മുസ്ലീം മാനേജുമെന്‍റുകള്‍ക്ക് നൽകിയെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
ഇടത് സർക്കാർ മുസ്ലിം ലീഗിന് മുന്നിൽ മുട്ടിലിഴയുന്നു.. കോലം അല്ല എന്നെ തന്നെ കത്തിച്ചാലും ഞാൻ പറയേണ്ടത് പറയുക തന്നെ ചെയ്യും. ഇനിയും പറയുക തന്നെ ചെയ്യുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.